കൊച്ചി: ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന്റെ ഇരിഞ്ഞാലക്കുട നിയമസഭ നിയോജക മണ്ഡലത്തിൽ നിന്നുള്ള തെരഞ്ഞെടുപ്പ് അസാധുവാക്കണമെന്ന് ആവശ്യവുമായി എതിർ സ്ഥാനാർത്ഥി തോമസ് ഉണ്ണിയാടൻ നൽകിയ ഹർജി ഹൈക്കോടതി തള്ളി. പ്രൊഫസർ അല്ലാതിരുന്നിട്ടും ബിന്ദു പ്രൊഫസർ എന്ന പേരിൽ വോട്ട് ചോദിച്ച് ജനങ്ങളെ കബളിപ്പിച്ചു എന്ന വാദമാണ് ഉണ്ണിയാടാൻ ഉന്നയിച്ചത്. എന്നാൽ ഹർജിയിൽ മതിയായ വസ്തുതകൾ ഇല്ല എന്ന് ജസ്റ്റിസ് സോഫി തോമസ് വിധിച്ചു. അസിസ്റ്റൻറ് പ്രൊഫസറായിരുന്ന ആർ ബിന്ദു ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിൽ പേർ കാണിച്ചു എന്നതായിരുന്നു എതിർ സ്ഥാനാർഥി ഉന്നയിച്ച വിഷയം.