തൃശൂര്‍: ജോലിയില്‍ നിന്ന് അകാരണമായി പിരിച്ചുവിട്ടതിനെതിരെ കേരള ലളിതകലാ അക്കാദമിയിലെ ജീവനക്കാരിയായിരുന്ന എം.എ.താഹിറ നവകേരളസദസ്സില്‍ പരാതി നല്കി. ഈരാറ്റുപേട്ട സ്വദേശിനിയായ താഹിറ ലളിതകലാ അക്കാദമിയില്‍ അക്കൗണ്ടന്റായാണ് ജോലി ചെയ്തിരുന്നത്.
അക്കാദമിയില്‍ രണ്ട് വര്‍ഷമാണ് ജോലി ചെയ്തതെന്നും പിന്നീട് അക്കാദമി ഭരണസമിതിയെ അടക്കം തെറ്റിദ്ധരിപ്പ് മാനേജര്‍ തന്നെ ജോലിയില്‍ നിന്നും പുറത്താക്കിയെന്നാണ് താഹിറയുടെ പരാതി.
അക്കാദമി ഓഫീസില്‍ വെച്ച് മാനേജറുടെ മകന് തന്നെ ദേഹോപദ്രവം ഏല്‍പ്പിച്ചതായും, ഇതുമായി ബന്ധപ്പെട്ട കേസ് അട്ടിമറിക്കപ്പെട്ടതായും അവര്‍ പരാതിയില്‍ ചുണ്ടിക്കാട്ടിയിട്ടുണ്ട്.