തൃശൂര്‍: വടക്കുന്നാക്ഷേത്ര ശ്രീമൂലസ്ഥാനത്ത് തിരുവമ്പാടി- പാറമേക്കാവ് ഭഗവതിമാര്‍ പരസ്പരം അഭിമുഖം നിന്ന് ഉപചാരം ചൊല്ലിപ്പിരിഞ്ഞതോടെ ഈ വര്‍ഷത്തെ തൃശൂര്‍ പൂരത്തിന് സമാപനമായി.
രാവിലെ വടക്കുന്നാഥ സന്നിധിയിലേക്ക് തിരുവമ്പാടി- പാറമേക്കാവ് ഭഗവതിമാര്‍ എഴുന്നള്ളിയെത്തി. മണികണ്ഠനാല്‍ പരിസരത്ത് നിന്നായിരുന്നു പാറമേക്കാവിന്റെ എഴുന്നള്ളത്ത്. കൊമ്പന്‍ എറണാകുളം ശിവകുമാറാണ് തിടമ്പേറ്റിയത്. നായ്ക്കനാലില്‍ നിന്നു തിരുവമ്പാടി ചന്ദ്രശേഖരന്റെ ശിരസിലേറി തിരുവമ്പാടി ഭഗവതിയും വടക്കുംനാഥനിലേക്ക് എത്തി.
തുടര്‍ന്നായിരുന്നു ദേവസഹോദരിമാര്‍ തുമ്പിക്കൈ ഉയര്‍ത്തി ഉപചാരം ചൊല്ലിയത്. ഇനി സമാഗമം അടുത്തപൂരത്തിന്. മെയ് 6 ന്
അടുത്ത തൃശൂര്‍ പൂരത്തിനുള്ള കാത്തിരിപ്പാണിനി. ഇന്നുമുതല്‍ പൂരപ്രേമികള്‍ 36 മണിക്കൂര്‍ നേരത്തേക്കുള്ള വര്‍ണ,നാദ വിരുന്നിനുള്ള നാളുകളെണ്ണിത്തുടങ്ങും.