തൃശൂര്‍ : നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച്് കോര്‍പറേഷനിലേക്ക് ശവമഞ്ചവുമായി കോണ്‍്ഗ്രസ് കൗണ്‍സിലര്‍മാര്‍ മാര്‍ച്ച് നടത്തി. കോര്‍പറേഷന്് മുന്നില്‍ ശവമഞ്ചത്തില്‍ റീത്ത് വെച്ച്് യു.ഡി.എഫ് ചെയര്‍മാന്‍ എം.പി.വിന്‍സെന്റ് സമരം ഉദ്ഘാടനം ചെയ്തു.
എംജി റോഡിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികയായ വീട്ടമ്മ മരണപ്പെട്ടതില്‍ മേയര്‍ എം.കെ വര്‍ഗീസിന്റെ പേരിലും കോര്‍പ്പറേഷന്‍ എന്‍ജിനീയറുടെ പേരിലും കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് എം.പി വിന്‍സെന്റ്. ആവശ്യപ്പെട്ടു.
പലജീവനുകള്‍ പൊഴിയുമ്പോഴും തകര്‍ന്ന റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാതെ കോര്‍പ്പറേഷന്‍ കൊള്ളയടിക്കുന്ന കൊള്ളസംഘമായി മേയറും കൂട്ടാളികളും മാറി.
തുടര്‍ഭരണം ലഭിച്ചിട്ടും സി.പി.എം നേതൃത്വം റോഡ് പണിയുള്‍പ്പെടെ ഒരു വികസനപ്രവര്‍ത്തനങ്ങളും നടത്തുന്നില്ല. ജനങ്ങളുടെ പോക്കറ്റടിക്കുന്ന പ്രവര്‍ത്തനങ്ങളാണ്് മേയര്‍ നടത്തുന്നതെതെന്നും എം.പി.വിന്‍സെന്റ് ആരോപിച്ചു.
റോഡുകളുടെ ശോചനീയാവസ്ഥയെക്കുറിച്ചു കൗണ്‍സിലിന് അകത്തും പുറത്തും നിരവധി തവണ മുന്നറിയിപ്പ് നല്‍കിയിട്ടും, അപകടങ്ങളും അപകടമരണവും സംഭവിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടും അവഗണനമാത്രമെന്ന്് ചടങ്ങില്‍ അധ്യക്ഷത വഹിച്ച പ്രതിപക്ഷ നേതാവ് രാജന്‍.ജെ.പല്ലന്‍ ആരോപിച്ചു. , വര്‍ഷക്കാലത്തിന് മുമ്പ് തന്നെ രേഖ പ്രകാരം കത്തു നല്‍കിയിട്ടും തൃശ്ശൂര്‍ കോര്‍പ്പറേഷനിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് എല്‍. ഡി. എഫ് നേതാക്കളും ഉദ്യോഗസ്ഥരും മനഃപൂര്‍വമായ വീഴ്ച വരുത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റോഡിലെ കുഴിയില്‍ വീണ് ബൈക്ക് അപകടത്തില്‍ മരിച്ച വീട്ട്മ്മയായ ബേബി ഷോജന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും രാജന്‍ പല്ലന്‍ ആവശ്യപ്പെട്ടു.
300 കോടി രൂപ അമൃതം പദ്ധതിയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ചിട്ടും, കോടിക്കണക്കിന് രൂപ അനധികൃതമായി കെട്ടിടനികുതി പിരിച്ചിട്ടും റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാത്തത് എന്തെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. എല്‍.ഡി.എഫ് ഭരണസമിതിയുടെ നേതൃത്വത്തില്‍ മേയറും ഉദ്യോഗസ്ഥ സംഘവും കരാറുകാരുടെ ലോബിയും ഒത്തുകളിച്ച് റോഡ് നിര്‍മ്മാണത്തിന്റെ പേരില്‍ വന്‍ തട്ടിപ്പും അഴിമതിയും നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
തെക്കേ ഗോപുര നടയില്‍ നിന്നും രാജന്‍ പല്ലന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ശവമഞ്ചവുമായി നടത്തിയ മാര്‍ച്ച് കോര്‍പ്പറേഷന്‍ പ്രധാന കവാടത്തില്‍ പോലീസ് തടഞ്ഞു.
മുന്‍ മേയര്‍ ഐ. പി. പോള്‍, , ഡി.സി.സി ഭാരവാഹികളായ പി.ശിവശങ്കരന്‍, സുനില്‍ ലാലൂര്‍, ഫ്രാന്‍സിസ് ചാലിശ്ശേരി, കെ പി
രാധാകൃഷ്ണന്‍, കെ ഗിരീഷ് കുമാര്‍, അഡ്വ. ജോയ് ബാസ്റ്റിയന്‍ ചാക്കോള, കെ രാമനാഥന്‍, ജയപ്രകാശ് പൂവത്തിങ്കല്‍, എന്‍.എ ഗോപകുമാര്‍, മുകേഷ് കൂളപ്പറമ്പില്‍, വിനേഷ് തയ്യില്‍, ശ്രീലാല്‍ ശ്രീധര്‍, എ കെ സുരേഷ്, എബി വര്‍ഗീസ്, സനോജ് കാട്ടൂക്കാരന്‍, മേഴ്‌സി അജി, സിന്ധു ആന്റോ, റെജി ജോയ്, മേഫി ഡെല്‍സണ്‍, സുനിത വിനു, നിമ്മി റപ്പായി, ലീല വര്‍ഗീസ്, അഡ്വ. വില്ലി, രന്യ ബൈജു എന്നിവര്‍ പ്രസംഗിച്ചു.