Newsskerala

പഹല്‍ഗാം ഭീകരാക്രമണത്തിലെ  അവസാന സൂത്രധാരനായ മൂസ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ദില്ലി: പഹല്‍ഗാം ഭീകരാക്രമണത്തിലെ അവസാന സൂത്രധാരനെയും ഇന്ത്യന്‍ സൈന്യം വധിച്ചു. ജമ്മു കശ്മീരിലെ ബദ്ഗാമില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ലഷ്‌കര്‍ കൊടുംഭീകരന്‍ മൂസയെയാണ് സൈന്യം വധിച്ചത്. ഇന്നലെ രാത്രിയോടെയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. ബദ്ഗാം ജില്ലയില്‍ ഉള്‍പ്പെടുന്ന സ്ഥലത്തായിരുന്നു ഓപ്പറേഷന്‍ ആരംഭിച്ചതെന്ന് സുരക്ഷാസേന വ്യക്തമാക്കുന്നു. പുലര്‍ച്ചെയാണ് കൂടിയാണ് ഒരു ഭീകരനെ വധിച്ചതെന്ന് സുരക്ഷാസേന സ്ഥിരീകരിക്കുന്നുണ്ട്.
പഹല്‍ഗാം ഭീകരാക്രമണത്തിലെ നാല് ഭീകരരുടെ ചിത്രങ്ങളാണ് പുറത്തുവന്നിരുന്നത്. അവരില്‍ ആദ്യ രണ്ട് ഭീകരരെ ഓപ്പറേഷന്‍ മഹാദേവയിലൂടെ സുരക്ഷാ സേന വധിച്ചിരുന്നു. പിന്നീട് ബദ്ഗാമില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരാളെക്കൂടി വധിച്ചിരുന്നു. നാലാമനെ മാത്രം സുരക്ഷാസേനയക്ക് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്നാണ് ഇന്നലെ രാത്രി മുതല്‍ പുലര്‍ച്ചെ വരെ നടന്ന ഏറ്റുമുട്ടലില്‍ ലഷ്‌കര്‍ കൊടുംഭീകരന്‍ മൂസയെ സുരക്ഷാസൈന്യം വധിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *