Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

അന്ത്യശാസനത്തിനും പുല്ലുവില, ടി.എന്‍.പ്രതാപനെതിരെയും പോസ്റ്റര്‍

തൃശ്ശൂര്‍: കര്‍ശനമായ വിലക്കുണ്ടായിട്ടും കോണ്‍ഗ്രസിനുള്ളില്‍ പോസ്റ്റര്‍ യുദ്ധം തുടരുന്നു. തൃശൂര്‍ ഡി.സി..സി ഓഫീസിന് മുന്നിലും, പ്രസ് ക്ലബിന് മുന്നിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. തൃശൂരിലെ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ കെ.സി.ജോസഫിന്റെ  നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷന്‍ സിറ്റിങ് നടത്താനിരിക്കെയാണ് വീണ്ടും പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്
ഇന്ന് വെളുപ്പിന് 4.11നാണ് പ്രസ് ക്ലബിന് മുന്നില്‍ ഇരുചക്രവാഹനത്തിലെത്തിയ രണ്ട് പേര്‍ പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. ഹെല്‍മെറ്റും, റെയില്‍കോട്ടും ധരിച്ചാണ് ഇവര്‍ എത്തിയതെന്ന് സിസി ടിവി ദൃശ്യങ്ങളില്‍ നിന്ന് തെളിഞ്ഞു.
കഴിഞ്ഞ ദിവസം ഡി.സി.സി അധ്യക്ഷനായി ചുമതലയേറ്റ വി.കെ ശ്രീകണ്ഠന്‍ പോസ്റ്റര്‍ യുദ്ധവും പരസ്പര വിഴുപ്പലക്കലും കര്‍ശനമായി വിലക്കിയിരുന്നു.

പ്രതാപനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നാണ് പോസ്റ്ററിലെ ആവശ്യം. തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ടി.എന്‍. പ്രതാപന്‍ ഗള്‍ഫ് ടൂര്‍ നടത്തി ബിനാമി കച്ചവടങ്ങള്‍ നടത്തിയെന്നാണ് ആരോപണം..സേവ് കോണ്‍ഗ്രസ് ഫോറത്തിന്റെ   പേരിലാണ് പോസ്റ്റര്‍.  പ്രതാപന്‍ സംഘപരിവാര്‍ ഏജന്റാണെന്നും  ആരോപണമുണ്ട്
 തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ പരസ്പരം ചെളിവാരിയെറിഞ്ഞുള്ള  നേതാക്കളുടെയും അണികളുടെയും പരസ്യ പ്രതികരണങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ നിന്ന് നീക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.. പരസ്യ പ്രതികരണങ്ങള്‍ക്കും ഡിസിസി മതിലില്‍ പോസ്റ്ററ് ഒട്ടിക്കുന്നതിനും വിലക്കുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ക്ക് ഒ അബ്ദുറഹ്‌മാനും  അനില്‍ അക്കരയും ഉള്‍പ്പെടുന്ന സമിതിയെ ചുമതലപ്പെടുത്തിയതായും ഡിസിസി പ്രസിഡന്റിന്റെ  ചുമതല വഹിക്കുന്ന വി.കെ. ശ്രീകണ്ഠന്‍ അറിയിച്ചു കോണ്‍ഗ്രസുകാരല്ല പോസ്റ്റര്‍ യുദ്ധത്തിന് പിന്നിലെന്ന് വി.കെ.ശ്രീകണ്ഠന്‍ അറിയിച്ചു. കോണ്‍ഗ്രസുകാര്‍ക്ക് ഇങ്ങനെ ചെയ്യാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *