തൃശൂര്‍: വിദേശ നിര്‍മിത എ.കെ.47 റൈഫിള്‍സ്, 34 റൗണ്ട് വരെ നിറയൊഴിക്കാവുന്ന കാര്‍ബണ്‍ മെഷീന് ഗണ്‍, മള്‍ട്ടി സെല്‍ ലോഞ്ചര്‍, ഓട്ടോമാറ്റിക് ലോംഗ് റേഞ്ച് ഗണ്‍, പമ്പ് ആക്ഷന്‍ ഗണ്‍ ……
കേരള പോലീസിന്റെ പക്കലുള്ള അത്യാധുനിക ആയുധശേഖരത്തിന്റെ ചെറുവിവരണം മാത്രമാണിത്. എന്റെ കേരളം മെഗാപ്രദര്‍ശന വിപണന മേളയില്‍ തൃശൂര്‍ സിറ്റി പോലീസിന്റെ പവലിയന് സന്ദര്‍ശിച്ചവര്‍ പോലീസ് നമ്മുടെ അഭിമാനമാണെന്ന് പറയും. വിദേശ നിര്‍മിത പിസ്റ്റളുകളും, ബുള്ളറ്റുകളും കാഴ്ചക്കാര്‍ക്ക് തൊട്ടുകാണാനും അവസരമുണ്ട്.
നവീന മോഡല്‍ ആയുധങ്ങളുടെ ഉപയോഗം വരെ മടികൂടാതെ പരിചയപ്പെടുത്താന്‍ ഇവിടെ പോലീസ് ഉദ്യോഗസ്ഥര്‍ സദാ സന്നദ്ധരായി നില്‍പ്പുണ്ട്
‘പുലി ‘ യാണേ……. പോലീസ് !വിദേശനിര്‍മിത ആയുധങ്ങളുടെ വിസ്മയ ശേഖരവുമായിപോലീസ് പവലിയന്
