Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ആകാശപാത നിർമ്മാണത്തിലെ  ധൂർത്ത് – അഴിമതി വിജിലൻസ് അന്വേഷിക്കണമെന്ന് രാജൻ.ജെ.പല്ലൻ.

തൃശൂർ: ശക്തൻ നഗറിൽ നിർമ്മിച്ചു കൊണ്ടിരിക്കുന്ന ആകാശപാതയിലെ അഴിമതിയും, ധൂർത്തിലും പ്രതിഷേധിച്ച് :കോൺഗ്രസ് കൗൺസിലർമാർ ആകാശപാതയിൽ ”കായ കുലകൾ ” കെട്ടി ഞാത്തി പ്രതിഷേധ സമരം നടത്തി. പ്രതിഷേധ സമരം പ്രതിപക്ഷ നേതാവ് രാജൻ.ജെ.പല്ലൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർ ജയപ്രകാശ് പൂവത്തിങ്കൽ അധ്യക്ഷത വഹിച്ചു. ഉപനേതാവ് ഇ.വി. സുനിൽരാജ്, സെക്രട്ടറി കെ രാമനാഥൻ, ഡിവിഷൻ കൗൺസിലർ സിന്ധു ആന്റോ, വിനീഷ് തയ്യൽ എന്നിവർ സംസാരിച്ചു. ലീലാ വർഗീസ്, റെജി ജോയ്, അഡ്വ.വില്ലി, നിമ്മി റപ്പായി, സുനിതാ വിനു, രമ്യ ബൈജു, മേഴ്സി അജി, ആൻസി ജേക്കബ്, സനോജ് പോൾ, എബി വർഗീസ് എന്നീ കൗൺസിലർമാർ നേതൃത്വം നൽകി.

ആകാശപാത നിർമ്മാണം ആരംഭിച്ച് അഞ്ചാം വർഷത്തിലേക്ക് പ്രവേശിക്കുകയാണെന്നും, 4 കോടി 35 ലക്ഷം രൂപ ചെലവിൽ ഒരു വർഷം കൊണ്ട് പൂർത്തീകരിക്കുമെന്ന് അവകാശപ്പെട്ടു കൊണ്ട് ആരംഭിച്ച ഈ പദ്ധതി  പണികൾ പൂർത്തീകരിക്കുമ്പോൾ 15 കോടിയോളം രൂപ ആകുമെന്നും, ഇത് ധൂർത്താണെന്നും ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രതിപക്ഷ നേതാവ് രാജൻ.ജെ.പല്ലൻ പറഞ്ഞു.

നമ്മുടെ സംസ്ഥാനത്ത് മറ്റു ജില്ലകളിൽ ആകാശപാത നിർമ്മിച്ച് ജനങ്ങൾ ഉപയോഗിക്കാത്തതുമൂലം പൊളിച്ചു കളഞ്ഞു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ തൃശ്ശൂർ കോർപ്പറേഷൻ 15 കോടിയിൽ നിർമ്മിക്കുന്ന ആകാശപാത ധൂർത്തും, അഴിമതിയുമാണെന്നും ആയത് വിജിലൻസ് അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് രാജൻ.ജെ.പല്ലൻ ആവശ്യപ്പെട്ടു.

തൃശ്ശൂർ ശക്തനിൽ 36 ഏക്കർ സ്ഥലത്ത് ജംഗ്ഷൻ – റോഡ് വികസനങ്ങൾ കഴിച്ച് ബാക്കിവരുന്ന 26 ഏക്കർ സ്ഥലത്ത് ലോകോത്തര നിലവാരത്തിലുള്ള ബസ്റ്റാൻഡ്, മാർക്കറ്റുകൾ, കോർപ്പറേഷൻ ആസ്ഥാന മന്ദിരം, ആയിരക്കണക്കിന് വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സംവിധാനം തുടങ്ങി നിരവധി വികസന പ്രവർത്തനങ്ങൾ വിഭാവനം ചെയ്തു കൊണ്ടിരിക്കുന്ന തൃശ്ശൂരിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലത്ത് ദീർഘവീക്ഷണവും, കൂടിയാലോചന ഇല്ലാതെ ആകാശപാത നിർമ്മിച്ചു കൊണ്ടിരിക്കുന്നത് ഗുരുതരമായ വീഴ്ചയാണെന്നും, ഭാവിയിൽ വികസന പ്രവർത്തനങ്ങൾ വരുമ്പോൾ, ആകാശപാത തടസമാകുമെന്നും, പൊളിച്ച് കളയേണ്ടി വരുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഒരു കൗതുകത്തിന് ആളുകൾ കയറുമെന്നും, പിന്നീട് ആകാശപാത ഒരു ഓർമ്മയായി മാറുമെന്നും രാജൻ.ജെ.പല്ലൻ പരിഹസിച്ചു.

Leave a Comment

Your email address will not be published. Required fields are marked *