Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

‘സജിയുടെ ഭരണഘടന വിരുദ്ധ വാക്കുകൾ ‘വിചാരധാരയിൽ’ ഇല്ല ‘; സതീശന് ആർഎസ്എസ് വക്കീൽ നോട്ടീസ്

മാപ്പ് പറയാൻ തയ്യാറല്ല; ആർഎസ്എസ് വക്കീൽ നോട്ടീസ് അർഹിക്കുന്ന അവജ്ഞയോടെ തള്ളുന്നുവെന്ന്  സതീശൻ ഇന്ന് രാവിലെ മാധ്യമങ്ങളോട് പറഞ്ഞു

കൊച്ചി: മുന്‍മന്ത്രി സജി ചെറിയാന്റെ വിവാദ പരാമര്‍ശവുമായി ബന്ധപ്പെട്ട് ഗോള്‍വാള്‍ക്കര്‍ക്കെതിരെ നടത്തിയ പ്രസ്താവനയില്‍  പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മാപ്പു പറയണം എന്നാവശ്യപ്പെട്ട് ആര്‍.എസ.്എസിന്റെ നോട്ടീസ്. പ്രസ്താവന തിരുത്തി 24 മണിക്കൂറിനകം മാപ്പ് പറയാത്ത പക്ഷം നിയമനടപടി സ്വീകരിക്കുമെന്ന് നോട്ടീസില്‍ വ്യക്തമാക്കുന്നു. ആര്‍.എസ്.എസിന്റെ  സ്ഥാപക ആചാര്യനായ ഗോള്‍വാള്‍ക്കറുടെ ‘ബഞ്ച് ഓഫ് തോട്ട്‌സ്’ എന്ന പുസ്തകത്തിലെ വാചകങ്ങളാണ് സജി ചെറിയാന്‍ കടമെടുത്തതെന്നായിരുന്നു വി.ഡി.സതീശന്റെ ആക്ഷേപം. ആര്‍.എസ്.എസ് പ്രാന്ത സംഘചാലക് കെ.കെ. ബലറാമാണ് സതീശന് നോട്ടീസ് അയച്ചത്.

ബഞ്ച് ഓഫ് തോട്ട്‌സ് എന്ന പുസത്കത്തില്‍ സജി ചെറിയാന്‍ പറഞ്ഞ അതേവാക്കുകള്‍ കൃത്യമായി പറഞ്ഞിട്ടുണ്ടെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രസ്താവന. സജി ചെറിയാന്‍ പറഞ്ഞ വാക്കുകള്‍ ഗോള്‍വാള്‍ക്കറുടെ ബഞ്ച് ഓഫ് തോട്ട്‌സില്‍ ഇല്ലെന്നാണ് ആര്‍.എസ്.എസ് നോട്ടീസില്‍ പറയുന്നത്.

ഗോൾവാൾക്കറുടെ പ്രസംഗങ്ങളുടെ സമാഹരമായ  വിചാരധാരയുടെ (Bunch of Thoughts) മലയാള പരിഭാഷ 350-ാം പേജിൽ ബ്രിട്ടീഷുകാരിൽ നിന്നും പശ്ചാത്യരിൽ നിന്നും പല കഷണങ്ങൾ കടമെടുത്തതാണ് ഇന്ത്യയുടെ ഭരണഘടന എന്ന് പറയുന്നുണ്ടെന്നാണ് സതീശന്റെ വാദം.

ഇന്ത്യൻ ഭരണഘടന തൊഴിലാളി ചൂഷണത്തിന് കൂട്ടുനിൽക്കുന്നു തുടങ്ങിയ വിവാദ പ്രസ്താവനകളാണ് സജി ചെറിയാന്റെ രാജിയിലേക്ക് നയിച്ചത്. ബ്രിട്ടീഷുകാർ പറഞ്ഞുകൊടുത്തത് എഴുതിവെച്ചതാണ് ഭരണഘടന എന്നു ചെറിയാൻ പറഞ്ഞിരുന്നു. ആർഎസ്എസ് തന്നെ ഭയപ്പെടുത്താൻ നോക്കണ്ട എന്നാണ് സതീഷിന്റെ മറുപടി. ആർഎസ്എസ് നിയമപരമായി നീങ്ങുകയാണെങ്കിൽ അതങ്ങനെ നേരിടും.

മാപ്പ് പറയാൻ തയ്യാറല്ല; ആർഎസ്എസ് വക്കീൽ നോട്ടീസ് അർഹിക്കുന്ന അവജ്ഞയോടെ തള്ളുന്നു, സതീശൻ ഇന്ന് രാവിലെ മാധ്യമങ്ങളോട് പറഞ്ഞു.

ബഞ്ച് ഓഫ് തോട്ട്‌സില്‍ എവിടെയാണ് സജി ചെറിയാന്‍ പറഞ്ഞ അതേ വാക്കുകളുള്ളതെന്ന് സതീശന്‍ വ്യക്തമാക്കണം. അതിന് കഴിയില്ലെങ്കില്‍ പ്രസ്താവന പിന്‍വലിച്ചേ മതിയാകൂ. ഇല്ലെങ്കില്‍ ശക്തമായ നിയമനടപടി സ്വീകരിക്കേണ്ടി വരുമെന്ന് നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കുന്നു.

ആർഎസ്എസുകാരാണ് ഗാന്ധിജിയെ വെടിവെച്ചു കൊന്നത് എന്ന് പ്രസ്താവന നടത്തിയ രാഹുൽ ഗാന്ധിയും നിയമനടപടി നേരിടുന്നുണ്ട്.

പ്രസ്താവനയുടെ ഭാഷപരമായ സാങ്കേതികത്വം ചൂണ്ടിക്കാണിച്ച് രാഹുലിനായി ഹാജരായ കോൺഗ്രസ് നേതാവും സുപ്രീംകോടതി അഭിഭാഷകനുമായ കപിൽ സിബൽ കോടതിയിൽ ഒരുവേള വാദിച്ചെങ്കിലും മാപ്പു പറയാൻ തയ്യാറല്ല എന്ന് നിലപാടിൽ രാഹുൽ ഗാന്ധി വിഷയം നിയമപരമായി നേരിടാനാണ് പിന്നീട് തീരുമാനിച്ചത്.

ഗാന്ധിജിയെ വധിക്കുന്ന സമയം ഗോഡ്സെ ഹിന്ദു മഹാസഭയിൽ അംഗമായിരുന്നു എന്നും ആർഎസ്എസിന് കൊലയിൽ പങ്കില്ലെന്നുമാണ് ആർഎസ്എസ്-ബി.ജെ.പി ഈ കേസിൽ വാദിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *