ദില്ലി: ജമ്മു എയർപോർട്ടും രാജസ്ഥാനിലെ അതിർത്തി പ്രദേശമായ ജൈസൽമേർ ലക്ഷ്യമാക്കിയും, പഞ്ചാബിലും ഇന്ന് രാത്രി 8 മണിയോടെ പാക്കിസ്ഥാന്റെ ഡ്രോൺ – മിസൈൽ ആക്രമണശ്രമം. ജമ്മു എയർപോർട്ട് ലക്ഷ്യമാക്കി എത്തിയ നിരവധി പാക്ക് ഡ്രോണുകളെ ഇന്ത്യയുടെ ആകാശ് വ്യോമ പ്രതിരോധ സംവിധാനം തകർത്തു. രാജസ്ഥാനിലെ ജൈസൽമേറിലും ആക്രമണം ഇന്ത്യയുടെ പ്രതിരോധ സംവിധാനം തടഞ്ഞു എന്നാണ് റിപ്പോർട്ടുകൾ. കാശ്മീരിലെ ദേശീയ ഹൈഡൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ക്യാമ്പസിന് നേരെയും കുപ്പുവാരയിലും ഡ്രോൺ ആക്രമണശ്രമം പാകിസ്ഥാൻ നടത്തിയിരിക്കുകയാണ്. 15 ഇന്ത്യൻ നഗരങ്ങൾ ഇന്നലെ രാത്രിയൽ ആക്രമിക്കാനുള്ള ശ്രമം ഇന്ത്യയുടെ മിസൈൽ പ്രതിരോധ സംവിധാനമായ എസ് 400 സുദർശൻചക്ര തകർത്തശേഷമാണ് ഇന്ന് രാത്രിയും പാകിസ്ഥന്റെ അക്രമണശ്രമം.
തുടരെ ഇന്ത്യയുടെ സൈനിക സംവിധാനങ്ങളെ പാക്കിസ്ഥാൻ ആക്രമിക്കാൻ ശ്രമം നടത്തുന്നതിനാൽ ഉടൻതന്നെ പൂർണ്ണ യുദ്ധത്തിലേക്ക് ഭാരതം കടക്കണമെന്ന് പ്രതിരോധ വിദഗ്ധർ അഭിപ്രായപ്പെട്ടു. അമേരിക്ക പാക്കിസ്ഥാൻ നൽകിയ എഫ് -16 യൂദ്ധ വിമാനങ്ങൾ ഉപയോഗിച്ചും ഇന്ന് രാത്രി മിസൈലുകൾ ഇന്ത്യ ലക്ഷ്യമാക്കി പാകിസ്ഥാൻ അയച്ചതായും റിപ്പോർട്ടുകൾ ഉണ്ട്. പാക്കിസ്ഥാന് ചൈന നൽകിയ രണ്ട് JF-17 വിമാനങ്ങൾ തകർന്നതായി ഇന്ന് രാത്രി പാക്ക് സൈന്യം സ്ഥിരീകരിച്ചു. ഇന്ത്യയുടെ പ്രതിരോധ മിസൈലുകൾ ഏറ്റാണ് പാക്ക് വിമാനങ്ങൾ തകർന്നത് എന്നാണ് നിഗമനം.
ജമ്മുവിൽ ആകാശത്ത് നിരവധി പാക്കിസ്ഥാൻ ഡ്രോണുകൾ ഇന്ത്യയുടെ മിസൈൽ പ്രതിരോധ സംവിധാനം തകർക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരിക്കുകയാണ്. ജമ്മുവിൽ ഒരു പാക്ക് ഡ്രോൺ പതിച്ചുവെങ്കിലും സ്ഫോടനം ഉണ്ടായില്ല എന്നാണ് വിവരം. ഇന്ന് രാത്രി മുതലോ നാളെയോ പൂർണ്ണതയുള്ള വ്യോമ യുദ്ധത്തിലേക്ക് ഇന്ത്യ കടക്കണം എന്നാണ് പ്രതിരോധ വിദഗ്ധർ പറയുന്നത്.