Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

മുൻ വി.സി.ക്കെതിരായ അച്ചടക്ക നടപടി നിലനിൽക്കില്ല; സംസ്ഥാന സർക്കാരിന് സുപ്രീം കോടതിയിൽ തിരിച്ചടി

കൊച്ചി: സാങ്കേതിക സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. സിസ തോമസിനെതിരായ സംസ്ഥാന സര്‍ക്കാറിന്റെ  ഹര്‍ജി വാദം പോലും കേള്‍ക്കാതെ സുപ്രീംകോടതി തള്ളി. ഗവര്‍ണറും, സര്‍ക്കാരും തമ്മിലുള്ള പ്രശ്‌നത്തില്‍ വ്യക്തികളായ ഉദ്യോഗസ്ഥരെ ബലിയാടാക്കരുതെന്ന് സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കി. ഡോ. സിസ തോമസിനെതിരായ നടപടി ഹൈക്കോടതി റദ്ദാക്കിയതിനെതിരെയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.

യു.ജി.സി വ്യവസ്ഥകള്‍ പാലിച്ചല്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയെ തുടര്‍ന്ന് വൈസ് ചാന്‍സലര്‍ സ്ഥാനത്തു നിന്ന് പുറത്തായ മുന്‍ വൈസ് ചാന്‍സലര്‍ ഡോ. എം.എസ്. രാജശ്രീക്ക് പകരമാണ് സിസ തോമസിനെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ താല്‍കാലിക വി.സിയായി നിയമിച്ചത്.

ഗവര്‍ണറുടെ നടപടിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും സിസ തോമസിന്റെ  നിയമനം നിയമപരമാണെന്ന് കോടതി വിധിച്ചു. തുടര്‍ന്ന് സര്‍ക്കാറിന്റെ  അനുമതി കൂടാതെ വി.സി സ്ഥാനം ഏറ്റെടുത്തെന്ന് ആരോപിച്ച് സിസ തോമസിന് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കി. സര്‍ക്കാരിന്റെ നോട്ടിസിനെതിരെ സിസ തോമസ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചെങ്കിലും ശിക്ഷാ നടപടികള്‍ തുടരാന്‍ ഉത്തരവിട്ടു.

അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ  ഉത്തരവിനെതിരെ സിസ ഹൈക്കോടതിയെ സമീപിച്ചു. സര്‍ക്കാര്‍-യു.ജി.സി ചട്ടങ്ങള്‍ അനുസരിച്ചാണെന്നും സര്‍ക്കാറിന്റെ  കാരണംകാണിക്കല്‍ നോട്ടീസ് നിയമപരമായി നിലനില്‍ക്കില്ലെന്നും ഡിവിഷന്‍ ബെഞ്ച് വിധിച്ചു.

കഴിഞ്ഞവർഷം മാർച്ചിൽ സിസ തോമസ് വിരമിച്ചിരുന്നു. സംസ്ഥാന സർക്കാരിന്റെ അനുമതി വാങ്ങാതെ വി.സി സ്ഥാനം ഏറ്റെടുത്തു എന്ന കാരണം കാണിച്ച് അവർക്കെതിരെ എടുത്ത നടപടിയെ തുടർന്ന് ഗ്രാറ്റിവിറ്റിയും പെൻഷനും അവസാന മാസത്തെ ശമ്പളവും സംസ്ഥാന സർക്കാർ തടഞ്ഞു.

സാങ്കേതിക സർവ്വകലാശാല വി.സി. ആയിരുന്ന ഡോ. എം എസ് രാജശ്രീക്ക് മതിയായ യോഗ്യതകൾ ഇല്ല എന്ന കോടതി വിധിയെ തുടർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്വന്തം നിലയ്ക്കാണ് സിസ തോമസിനെ സാങ്കേതിക സർവകലാശാല വി.സിയായി നിയമിച്ചത്.

വി.സി. സ്ഥാനം ഏറ്റെടുത്തത് മുതൽ സിസ തോമസിനെതിരെ വലിയ പ്രതിഷേധങ്ങളാണ് സാങ്കേതിക സർവകലാശാലയിൽ ഉണ്ടായത്. ഇടതുപക്ഷ അനുകൂല സംഘടനയിൽ പ്രവർത്തിക്കുന്ന സർവ്വകലാശാല ഉദ്യോഗസ്ഥരുടെ വലിയതോതിലുള്ള നിസ്സഹകരണവും അവർ നേരിട്ടിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *