തൃശൂര്‍: മണ്ണ് നന്നായാല്‍ കൃഷി നന്നാകുമെന്ന സന്ദേശവുമായി തേക്കിന്‍കാട് മൈതാനത്ത് എന്റെ കേരളം മെഗാ എക്‌സിബിഷനിലെ മണ്ണ് പര്യവേക്ഷണ, മണ്ണ് സംരക്ഷണ വകുപ്പിന്റെ പവിലിയന്‍. കാര്‍ഷിക സംസ്‌കൃതിയുടെ വീണ്ടെടുപ്പാണ് ലക്ഷ്യം. കേരളത്തിലെ വിവിധ മണ്ണിനങ്ങള്‍ കണ്ടറിയാനുള്ള അപൂര്‍വാവസരമാണ് മണ്ണ് പര്യവേക്ഷണ, മണ്ണ് സംരക്ഷണ വകുപ്പിന്റെ പവിലിയനില്‍ ഒരുക്കിയിരിക്കുന്നത്.
തേക്കിന്‍കാട് മൈതാനത്തെ എന്റെ കേരളം വിപണന, പ്രദര്‍ശനമേളയിലെ സോയില്‍ സര്‍വേ വിഭാഗത്തിന്റെ സ്റ്റാളില്‍ പത്തോളം തരം മണ്ണുകളുടെ സാമ്പിള്‍ പ്രദര്‍ശനത്തിനുണ്ട്. എക്കല്‍ മണ്ണ്, വന മണ്ണ്, കരി മണ്ണ്, കോള്‍ മണ്ണ് തുടങ്ങിയ വിവിധ ഇടങ്ങളിലെ മണ്ണുകളുടെ മാതൃകയാണ് ഇവിടെ തയ്യാറാക്കിയിരിക്കുന്നത്. വിവിധയിടങ്ങളിലെ മണ്ണറിവിനായി മൊബൈല്‍ ആപ്പും സോയില്‍ സര്‍വേ വിഭാഗം തയ്യാറാക്കിട്ടുണ്ടെന്ന് ജില്ലാ സോയില്‍ സര്‍വെ ഓഫീസര്‍ എം.എ.സുധീര്‍ബാബു പട്ടാമ്പി പറഞ്ഞു.
കൂടാതെ മണ്ണ് പരിശോധനയും സ്റ്റാളിലൂടെ സൗജന്യമായി നടത്തും. നീര്‍ത്തടങ്ങളുടെ മാതൃകയും ഇവിടെ കാണാം. മണ്ണ് നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും, മണ്ണിലെ ജൈവാംശം നഷ്ടമാകുന്നതിനെക്കുറിച്ചും മണ്ണിന്റെ പോഷകഗുണം നിലനിര്‍ത്തുന്നതിനെക്കുറിച്ചും കര്‍ഷകര്‍ക്ക് അറിവ് നല്‍കാന്‍ സ്റ്റാളില്‍ സംവിധാനമുണ്ട്.