തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവ കിരീടം തൃശൂരിന്. 1008 പോയിന്റുമായാണ് തൃശൂര്‍ സ്വര്‍ണക്കപ്പ് സ്വന്തമാക്കിയത്. പാലക്കാടിനാണ് രണ്ടാം സ്ഥാനം. കണ്ണൂര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സ്‌ളുകളില്‍ ആലത്തൂര്‍ ഗുരുകുലം എച്ച്.എസ്.എസ് പന്ത്രണ്ടാം തവണയും ചാമ്പ്യന്‍മാരായി. നാലുദിവസമായി മുന്നിട്ടു നിന്ന കണ്ണൂരിനെ മറികടന്നാണ് തൃശൂര്‍ കപ്പുയര്‍ത്തുന്നത്. കാല്‍ നൂറ്റാണ്ടിനുശേഷമാണ് കലാകിരീടം തൃശൂരിന്റെ മണ്ണിലേക്ക് എത്തുന്നത്. 1999-ലെ കൊല്ലം കലോത്സവത്തിലാണ് തൃശൂര്‍ അവസാനമായി കപ്പ് നേടിയത്.