Newsskerala

സുഗതന്റെ അവധി അപേക്ഷ; ആഭ്യന്തര വകുപ്പ് അണ്ടര്‍ സെക്രട്ടറിക്കെതിരെ അന്വേഷണം

തിരുവനന്തപുരം: കാപ്പ കേസില്‍ ജയിലില്‍ കഴിയുന്ന വാഴോട്ടുകോണം ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന്റെ അവധി അപേക്ഷയില്‍ ആഭ്യന്തര വകുപ്പ് അണ്ടര്‍ സെക്രട്ടറിക്കെതിരെ അന്വേഷണം. അപേക്ഷയില്‍ മന്ത്രിയോ വകുപ്പ് സെക്രട്ടറിയോ അറിയാതെ തീരുമാനം എടുത്തെന്നാണ് വിലയിരുത്തല്‍. സുഗതന്‍ നല്‍കിയ അപേക്ഷ തദ്ദേശവകുപ്പിന്റെ അഭിപ്രായത്തിന് വിട്ടിരുന്നു. അവധി അപേക്ഷ കൗണ്‍സിലിന് പരിഗണിക്കാമെന്ന് നിര്‍ദ്ദേശിച്ചത് തദേശവകുപ്പ് ആണ്. ഇതുകൂടി ഉള്‍പ്പെടുത്തി ആഭ്യന്തര അണ്ടര്‍ സെക്രട്ടറി കത്ത് നല്‍കുകയായിരുന്നു. തദ്ദേശ വകുപ്പിന്റെ അഭിപ്രായം ആഭ്യന്തരവകുപ്പിന്റെ ഭാഗമാക്കിയതില്‍ മന്ത്രിക്ക് അതൃപ്തിയുണ്ടെന്നാണ് വിവരം

Leave a Comment

Your email address will not be published. Required fields are marked *