പദയാത്രയി്ല്‍ അണിനിരന്നത് പതിനായിരങ്ങള്‍
തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ താക്കീതുമായി സുരേഷ്‌ഗോപി. 21 ദിവസത്തിനകം പ്രശ്‌നപരിഹാരവുമായി വന്നില്ലെങ്കില്‍ കണ്ണൂരില്‍ ഇതിലും വലിയ പ്രതിഷേധം ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സഹകരണ മേഖലയിലെ കൊള്ളയ്ക്കും കള്ളപ്പണത്തട്ടിപ്പിനുമെതിരെ കോര്‍പറേഷന് മുന്നില്‍ നടന്ന സഹകാരി സംരക്ഷണ പദയാത്രയുടെ സമാപനത്തില്‍ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. പദയാത്ര കരുവന്നൂരില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ലെന്നും കണ്ണൂരിലേക്കും മാവേലിക്കരയിലേക്കും മലപ്പുറത്തേക്കുമൊപ്പം തുടരുന്നതിനുള്ള തീനാളമാണിതെന്നും സുരേഷ് ഗോപി പറഞ്ഞു.
മുഖ്യമന്ത്രിയും കൂടെയുള്ള തസ്‌കരന്മാരും ഇതിന് വലിയ വില നല്‍കേണ്ടിവരും. തസ്‌കരന്മാരെ ഒരുത്തനെ പോലും വിടരുത്, തീര്‍ക്കണം അവന്മാരെ. കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രം അവരെ എഴുതിത്തള്ളിയിരിക്കുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. ഒട്ടും ആവേശഭരിതനായിട്ടല്ല ഞാനിവിടെ നില്‍ക്കുന്നത്. മാനുഷിക പരിഗണന മാത്രമാണ് എന്നെ ഇവിടെ എത്തിച്ചത്. പാവങ്ങളുടെ ചോരപ്പണം തിരികെ കൊടുക്കും വരെ സഹകരണ ബാങ്കുകള്‍ നിലനില്‍ക്കണം. പൂട്ടാന്‍ ഞങ്ങള്‍ സമ്മതിക്കില്ലെന്നും ഒരു ശുദ്ധീകരണം നടത്തേണ്ടിയിരിക്കുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. മനുഷ്യന് വേണ്ടിയാണ് ഈ പദയാത്രയെന്നും പാവങ്ങളുടെ കൂടെ നിന്നുകൊണ്ടുള്ള രാഷ്ട്രപ്രവര്‍ത്തനമാണിതെന്നും സുരേഷ് ഗോപി കൂട്ടിചേര്‍ത്തു.
2016 നവംബറില്‍ കേന്ദ്രസര്‍ക്കാര്‍ നോട്ടുനിരോധനം പ്രഖ്യാപിച്ചതു മുതലാണ് കേരളത്തില്‍ സഹകരണ പ്രസ്ഥാനങ്ങളില്‍ പ്രശ്നം തുടങ്ങിയതെന്ന് . കരുവന്നൂരില്‍ നിന്ന് തൃശൂരിലേക്കുള്ള പദയാത്രയുടെ ഉദ്ഘാടന ചടങ്ങില്‍ സുരേഷ് ഗോപി പറഞ്ഞു. അക്കാലത്ത് പ്രശ്നം ഒത്തുതീര്‍പ്പാക്കുന്നതിന് അരുണ്‍ ജെയ്റ്റ്‌ലിയുടെ അടുത്ത് പിണറായിയും സംഘവും എത്തിയതാണ്. അന്ന് ഞാന്‍ ആ ഓഫീസിലുണ്ട് അന്ന് ദൃഢമായി പറഞ്ഞ കാര്യങ്ങളുടെ തുടര്‍ച്ചയാണ് ഇന്നിവിടെ നടക്കുന്നത്. സുരേഷ് ഗോപി പറഞ്ഞു.
കരുവന്നൂര്‍ സഹകരണ ബാങ്കിന് മുന്നില്‍ നിന്ന് സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പദയാത്ര ഉദ്ഘാടനം ചെയ്തു. സഹകരണ ബാങ്കിലെ തട്ടിപ്പിനിരയായ നിക്ഷേപകര്‍ക്ക് നീതി ലഭിക്കും വരെ സുരേഷ് ഗോപിക്കും ബി.ജെ.പിക്കും വിശ്രമമില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു. പണം കവര്‍ന്ന കള്ളന്‍മാരെ തുറങ്കിലടയ്ക്കാതെ, പാവങ്ങള്‍ക്ക് അവരുടെ പണം തിരിച്ചു കിട്ടാതെ പോരാട്ടം നിര്‍ത്തില്ല. ഈ സമരം രാഷ്ട്രീയ പ്രേരിതമല്ല. പദയാത്രയില്‍ എല്ലാ പാര്‍ട്ടിക്കാരുമുണ്ട്. സഹകരണ മേഖലയെ സുതാര്യമാക്കാനും ശക്തിപ്പെടുത്താനുമാണ് സുരേഷ് ഗോപി പദയാത്ര നടത്തുന്നത്.
പാവപ്പെട്ടവന്റെ ചോരയും നീരുമാണ് സഹകരണ ബാങ്കിന്റെ അടിത്തറ. അഴിമതിക്കെതിരെ പോരാടുന്നതും പാവപ്പെട്ട സഹകാരികളാണ്. അഴിമതി പുറത്തെത്തിച്ചത് മാധ്യമങ്ങളോ രാഷ്ട്രീയ പാര്‍ട്ടികളോ അല്ല. കരുവന്നൂരിലെ നിക്ഷേപകരാണ്. അവര്‍ ആദ്യമായി പരാതി കൊടുത്തത് സി.പി.എമ്മിനാണ്. എന്നാല്‍ പാര്‍ട്ടി അവരെ ചതിച്ചു. അന്വേഷണ ഏജന്‍സികളെ സമീപിക്കേണ്ടി വന്നപ്പോള്‍ ബാങ്ക് ജീവനക്കാരെ മാത്രം പ്രതികളാക്കി ഉന്നതരെ രക്ഷിക്കുകയായിരുന്നു സംസ്ഥാന ഏജന്‍സികള്‍ ചെയ്തത്. കരുവന്നൂര്‍ സമരം സുരേഷ് ഗോപിക്ക് വഴിയൊരുക്കാനല്ല. പാവപ്പെട്ടവരുടെ അവകാശ സംരക്ഷണത്തിനാണ്. സുരേഷ്‌ഗോപിയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ബി.ജെ.പിക്ക് ഇ.ഡിയുടെ സഹായം ആവശ്യമില്ലെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിന് ഇരകളായ സഹകാരികളും ആത്മഹത്യ ചെയ്ത സഹകാരികളുടെ കുടുംബാംഗങ്ങളും പദയാത്രയ്ക്ക് ഐക്യദാര്‍ഢ്യമര്‍പ്പിച്ചു. തട്ടിപ്പില്‍ മനം നൊന്ത് ആത്മത്യ ചെയ്തവരുടെയും പണം കിട്ടാതെ മരിച്ചവരുടെയും ചിത്രങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷമാണ് കരുവന്നൂരില്‍ നിന്ന് പദയാത്ര ആരംഭിച്ചത്.