Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ടീസർ പിൻവലിച്ചു; സിനിമയ്ക്ക് വിലക്കില്ല. 32,000 എന്ന കണക്ക് എന്തെന്ന് സിനിമയുടെ അവസാനം….

കൊച്ചി: മണിക്കൂറുകൾ നീണ്ടുനിന്ന വാദപ്രതിവാദത്തിന് ശേഷം ‘ദ് കേരള സ്റ്റോറി ‘ എന്ന വിവാദ ചിത്രത്തിൻറെ പ്രദർശനം അടിയന്തരമായി തടയണമെന്ന ഹർജി ഹൈക്കോടതി ഡിവിഷൻ ബഞ്ച് വെള്ളിയാഴ്ച തള്ളി.

ഒരു സമുദായത്തെ ആകെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമവും സമൂഹത്തിൽ വിഭജനം ഉണ്ടാക്കുവാനുള്ള ശ്രമവും തെറ്റായ വസ്തുതകളും കണക്കുകളുമാണ് സിനിമയിൽ ഉള്ളത് എന്നായിരുന്ന സിനിമയ്ക്കെതിരെ കോടതിക്ക് ലഭിച്ച പരാതി. എന്നാൽ സിനിമയുടെ ടീസറിൽ നിന്നും ട്രെയിലറിൽ നിന്നും അങ്ങനെയൊരു കാര്യം കണ്ടെത്താനായില്ല എന്ന് കോടതി പറഞ്ഞു.

സിനിമയുടെ ടീസർ സാമൂഹ്യ മാധ്യമങ്ങളിൽ നിന്ന് ഉടൻ പിൻവലിക്കാം എന്ന് പ്രൊഡ്യൂസർ പറഞ്ഞതായും കേന്ദ്രസർക്കാരിന്റെ ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ നൽകിയ സത്യവാങ്മൂലത്തിൽ സംഭവങ്ങളുടെ ഭാവനാപരവും നാടകീയവുമായ അവതരണം എന്ന ഡിസ്ക്ലെയിമർ ഉണ്ട് എന്നും കോടതി ചൂണ്ടിക്കാണിച്ചു. പരാതിക്കാർക്ക് ആവശ്യമെങ്കിൽ നിയമ നടപടികൾ തുടരാം എന്നും ഇടക്കാല ഉത്തരവിൽ കോടതി പറയുന്നു.

കേരള സ്റ്റോറിയുമായി മോദി …

കർണാടകയിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ പ്രധാനമന്ത്രി മോദി വെള്ളിയാഴ്ച ‘കേരള സ്റ്റോറി’ വിവാദം പരാമർശിച്ചു . തീവ്രവാദ പ്രവർത്തനങ്ങളുടെ യഥാർത്ഥ ചിത്രമാണ് സിനിമ കാണിക്കുന്നത് എന്നും എന്നാൽ ആ സിനിമയ്ക്കെതിരെ കോൺഗ്രസ് തിരിഞ്ഞിരിക്കുന്നു എന്നുമാണ് മോദി പറഞ്ഞത്.

കേരളമെന്ന സംസ്ഥാനം അടുത്തു തന്നെയാണ് എന്ന് ഓർമ്മവേണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പ്രചാരണ വേളയിൽ പറഞ്ഞു. അതിനിടെ കേരളത്തിൽ 50 തിയറ്ററുകളിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങിയ ചിത്രത്തിന്റെ പ്രദർശനം 18 തിയറ്ററുകളിലായി ചുരുങ്ങി. രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള സമ്മർദ്ദമാണ് കാരണമെന്നാണ് തീയറ്ററുടമകൾ പറയുന്നത്.

32,000 എന്ന കണക്ക്

കേരളത്തിൽ നിന്ന് 32000 യുവതികൾ ഐ എസിൽ ചേർന്നിട്ടുണ്ട് എന്ന് സിനിമയിൽ പറയുന്നുണ്ട് എന്ന വാദം ഉയർത്തിയായിരുന്നു കേരളത്തിലെ പ്രതിഷേധങ്ങൾ. എന്നാൽ 32,000 എന്നത് കേരളത്തിൽ കഴിഞ്ഞ 10 വർഷങ്ങളായി മതംമാറ്റം ചെയ്യപ്പെട്ട സ്ത്രീകളുടെ ഏകദേശം കണക്കാണ് എന്നും അത് കേരള സർക്കാരിന് വിവരാവകാശ അപേക്ഷ നൽകി പരിശോധിക്കാൻ ശ്രമിച്ചപ്പോൾ കൃത്യമായ മറുപടി കേരള സർക്കാർ നൽകിയില്ല എന്നും സിനിമയ്ക്ക് ശേഷം സ്ക്രീനിൽ എഴുതി കാണിക്കുന്നുണ്ട്. ‘ബെയ്സ്ഡ് ഓൻ എ ട്രൂ സ്റ്റോറി ‘ എന്നും സ്ക്രീനിൽ എഴുതി കാണിക്കുന്നുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *