Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

മഴയില്ലെങ്കിൽ നാളെ തൃശൂർ പൂരം വെടിക്കെട്ട്

ഈ മാഗസിനുകൾക്ക് 24 മണിക്കൂറും പോലീസ്, ഫയർഫോഴ്സ്, റവന്യൂ ഉദ്യോഗസ്ഥർ എന്നിവർ ഇപ്പോഴും കാവൽ നിൽക്കുകയാണ്. 

തൃശൂർ: ഇന്നു രാത്രിയും നാളെ പകൽ സമയത്തും മഴ വിട്ടുനിന്നാൽ ഉച്ചതിരിഞ്ഞ് പൂരം വെടിക്കെട്ട് നടത്താൻ പാറമേക്കാവ് തിരുവമ്പാടി ദേവസ്വങ്ങൾ തീരുമാനത്തിലെത്തി. ഇതുമായി ബന്ധപ്പെട്ട് രണ്ട് ദേവസ്വങ്ങളും ഇന്ന് വൈകിട്ട് വാർത്താക്കുറിപ്പ് ഇറക്കി. മെയ് 10ന് തൃശൂർപൂരം കഴിഞ്ഞ 11ന് പുലർച്ചെ മൂന്നു മണിക്കാണ് തൃശൂർ പൂരം വെടിക്കെട്ട് നടക്കേണ്ടിയിരുന്നത്.  എന്നാൽ കുടമാറ്റം അവസാനിക്കുന്ന സമയത്ത് തന്നെ മഴ പെയ്യുകയും വെടിക്കെട്ട് നടക്കുന്ന വടക്കുംനാഥൻ ക്ഷേത്ര മൈതാനം പൂർണ്ണമായും നനഞ്ഞതിന്നാലും വെടിക്കെട്ട് മാറ്റിവയ്ക്കുകയായിരുന്നു. 

പിന്നീട് അടുത്തദിവസം വെടിക്കെട്ട് നടത്തുവാൻ ശ്രമങ്ങൾ നടത്തിയെങ്കിലും തുടർച്ചയായ മഴ കാരണം മെയ് 14 ലേക്ക് മാറ്റിയിരുന്നു. അന്നും മഴ വിട്ടുനിൽക്കാത്തതിനാൽ വെടികെട്ട് നടത്താൻ സാധിച്ചിരുന്നില്ല. തൃശൂർ പൂരം വെടിക്കെട്ടിനായി നിർമ്മിച്ച ഗുണ്ടകളും അമിട്ടും ഓലപ്പടക്കവും ക്ഷേത്രമൈതാനിയിലുള്ള രണ്ട് ദേവസങ്ങളുടെയും ഭൂഗർഭ അറകളിൽ സൂക്ഷിച്ചിരിക്കുകയാണ്. ഈ മാഗസിനുകൾക്ക് 24 മണിക്കൂറും പോലീസ്, ഫയർഫോഴ്സ്, റവന്യൂ ഉദ്യോഗസ്ഥർ എന്നിവർ ഇപ്പോഴും കാവൽ നിൽക്കുകയാണ്. 

സാമ്പിൾ വെടിക്കെട്ട് മുൻപുതന്നെ തുടങ്ങിയ മാഗസിനുള്ള കാവൽ ജോലിയിൽ നിന്ന് തങ്ങളെ മാറ്റണമെന്ന്  ആവശ്യപ്പെട്ട് കേരള റവന്യൂ ഡിപ്പാർട്ട്മെൻറ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ കളക്ടർക്ക് നിവേദനം നൽകിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *