തൃശൂർ: വിശ്വപ്രസിദ്ധമായ തൃശ്ശൂർ പൂരം കാണാൻ മുഖ്യമന്ത്രിയെയും, മന്ത്രിമാരെയും നേരിട്ട് ക്ഷണിച്ച് തിരുവമ്പാടി ദേവസ്വം. ദേവസ്വം പ്രസിഡന്റ് പത്മശ്രീ ഡോ. സുന്ദർ മേനോന്റെ നേതൃത്വത്തിലാണ് ഇന്ന് തിരുവനന്തപുരത്തു വച്ച് മുഖ്യമന്ത്രി പിണറായി വിജയനെയും, മന്ത്രിമാരായ കെ.എൻ ബാലഗോപാൽ, സജി ചെറിയാൻ , എം.ബി രാജേഷ്, എ.കെ ശശിന്ദ്രൻ എന്നിവർക്കും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ, പൊളിറ്റിക്കൽ സെക്രട്ടറി പി ശശി, സി. എം രവീന്ദ്രൻ, എ പി എസ്, ചീഫ് സെക്രട്ടറിമാർ തുടങ്ങിയവർക്കും ക്ഷണക്കത്ത് നൽകിയത്.
തൃശൂർ പൂരം മികച്ച രീതിയിൽ നടത്തുന്നതിന് എല്ലാവിധ സഹായങ്ങളും നൽകുമെന്ന് മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും പറഞ്ഞു. പൂരം വെടിക്കെട്ട് സംബന്ധിച്ച കാര്യങ്ങൾ മുഖ്യമന്ത്രിയുമായി സംസാരിച്ചു എന്നും സുരക്ഷിതമായി പൂരപ്രേമികൾക്ക് വെടിക്കെട്ട് ആസ്വദിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായും തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ പറഞ്ഞു.