തൃശൂര്‍: പൂരം വെടിക്കെട്ട് നാളെ വൈകീട്ട് ആറര മണിക്ക് നടത്തും. തിരുവമ്പാടി, പാറമേക്കാവ് ദേസ്വങ്ങളുടെ സംയുക്തയോഗമാണ് ശനിയാഴ്ച വെടിക്കെട്ട് നടത്താന്‍ അനുമതി തേടിയത്.
ശനിയാഴ്ച വൈകീട്ട് വെടിക്കെട്ട് നടത്താന്‍ ജില്ലാ കളക്ടര്‍ ഹരിത.വി.കുമാര്‍ അനുമതി നല്‍കി. മെയ് 11 വെളുപ്പിന് നടത്തേണ്ട വെടിക്കെട്ടാണ് കനത്ത മഴയെ തുടര്‍ന്ന് മാറ്റിവെച്ചത്. ഞായറാഴ്ച വെടിക്കെട്ട് നടത്താനാണ് തീരുമാനമെടുത്തിരുന്നത്. പാറമേക്കാവ് വിഭാഗമാണ് ആ്ദ്യം വെടിക്കെട്ടിന് തിരികൊളുത്തുക.
സുരക്ഷാകാരണങ്ങളാല്‍ എത്രയും വേഗം വെടിക്കെട്ട് നടത്താന്‍ തീരുമാനമാകുകയായിരുന്നു.