Newsskerala

ഉത്തര്‍പ്രദേശില്‍ രണ്ടു കുട്ടികളെ പുള്ളിപ്പുലി കടിച്ചുകൊന്നു

ലഖിംപുര്‍ഖേരി: ലഖിംപുര്‍ ഖേരി, ബഹറായിച് ജില്ലകളില്‍ പുള്ളിപ്പുലി ആക്രമണത്തില്‍ രണ്ടു കുട്ടികള്‍ മരിച്ചു. ലഖിംപുര്‍ഖേരിയിലെ ഭോഝിയ ഗ്രാമത്തില്‍ വീടിനു മുന്നില്‍ കളിച്ചുകൊണ്ടിരുന്ന ഏഴുവയസുള്ള സാനിയയെ ആണ് പുലി ആക്രമിച്ചു കൊലപ്പെടുത്തിയത്. തിങ്കളാഴ്ച രാത്രി ഏഴിനായിരുന്നു സംഭവം. വീടിനു സമീപത്തെ കരിമ്പുപാടത്തുനിന്ന് ഇന്നലെ സാനിയയുടെ മൃതദേഹം കണ്ടെടുത്തു.

ബഹറായിച്ചിലെ ഭദരിയ ഗ്രാമത്തില്‍ ഏഴുവയസുകാരന്‍ രോഹിതാണ് പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ മരിച്ചത്. തിങ്കളാഴ്ച രാത്രി 7.30ന് വീടിനുസമീപത്തെ പാടത്തുനില്‍ക്കുബോൾ രോഹിതിനെ പുലി ആക്രമിക്കുകയായിരുന്നു. രോഹിത് അലമുറയിട്ടു കരഞ്ഞതോടെ നാട്ടുകാരെത്തുന്നതുകണ്ട് പുലി കുട്ടിയെ കടിച്ചുവലിച്ച് കരിന്പിന്‍പാടത്തേക്കു മറഞ്ഞു. പിന്നീടു നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *