Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ബൈക്കുകള്‍ കത്തിനശിച്ചു,2 മരണം

കൊച്ചി: കൊട്ടാരക്കരയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. രണ്ട് പേരെ ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു ബൈക്കിന് ഇടിയുടെ ആഘാതത്തില്‍ തീപിടിച്ചു. നെടുവത്തൂരിന് സമീപമാണ് അപകടമുണ്ടായത്. ഒരാള്‍ പൊള്ളലേറ്റാണ് മരിച്ചത്. കൊട്ടാരക്കര – കൊല്ലം റോഡില്‍ താമരശ്ശേരി ജങ്ഷന് സമീപത്താണ് അപകടമുണ്ടായത്.
കൊട്ടാരക്കര – കൊല്ലം റോഡിലാണ് അപകടമുണ്ടായത്. എതിര്‍ദിശയില്‍ വരികയായിരുന്ന ബൈക്കുകളാണ് കൂട്ടിയിടിച്ചത്. തുടര്‍ന്ന് ഒരു ബൈക്കിന് തീപിടിച്ചതോടെ സാഹചര്യം ഗുരുതരമായി. ആളൊഴിഞ്ഞ പ്രദേശത്താണ് അപകടമുണ്ടായത്. എഴുകോണ്‍ സ്വദേശി അഭിഷേക്, മൈലം സ്വദേശി സിദ്ധിവിനായക് എന്നിവരാണ് മരിച്ചത്. ജീവന്‍, സനൂപ് എന്നിവരാണ് ചികിത്സയിലുള്ളത്.

Leave a Comment

Your email address will not be published. Required fields are marked *