Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

കഴുത്തറുത്ത് കൊലപ്പെടുത്തും മുൻപ് കൊലയാളികൾ ഭീഷണി മുഴക്കി വീഡിയോ പോസ്റ്റ് ചെയ്തിരുന്നു

ആദ്യ ദിവസങ്ങളിൽ വലിയ വിവാദമാകാതിരുന്ന ഇത്തരമൊരു പ്രസ്താവന, ഭരണകക്ഷിയായ ബിജെപിയുടെ വക്താവ് നടത്തിയെന്ന് അന്താരാഷ്ട്ര തലത്തിൽ വരെ വലിയതോതിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു.  അതിന് ശേഷം ഇസ്ലാമിക രാജ്യങ്ങൾ ഈ പ്രസ്താവനയെ അതിരൂക്ഷമായി വിമർശിച്ചിരുന്നു

കൊച്ചി: മതാന്ധതയുടെ ആഴവും ഭീകരതയും വെളിവാക്കുന്നതാണ് ഇന്നലെ രാജസ്ഥാനിലെ ഉദയ്പൂരിൽ കനയ്യകുമാർ എന്ന തയ്യൽക്കാരന്റെ കഴുത്തറുത്ത് രണ്ട് ഇസ്ലാമിക ഭീകരവാദികൾ നടത്തിയ അരുംകൊല.

ഒരാൾ വസ്ത്രത്തിന് അളവെടുക്കാൻ എന്ന വ്യാജേന കനയ്യയുടെ അടുത്തുചെന്ന് വലിയ കത്തിയെടുത്ത് കഴുത്തറുത്തപ്പോൾ, കൂട്ടാളി അത് മൊബൈലിൽ ചിത്രീകരിച്ചു.

ചോര വറ്റാത്ത കത്തിയുമായി പിന്നീട് പ്രവാചക നിന്ദയ്ക്ക് തങ്ങൾ ശിക്ഷ കൊടുത്തു എന്ന് പറഞ്ഞു കൊണ്ട്  വീഡിയോ എടുത്ത് കൊലയാളികൾ  സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു.
ഇവരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.

ടൈംസ് നൗ ഇംഗ്ലീഷ് ചാനലിൽ ബനാറസിലെ ഗ്യാൻവ്യാപി പള്ളിയിൽ കോടതി ഉത്തരവുപ്രകാരം പരിശോധന നടത്തിയപ്പോൾ വെള്ളം ടാങ്കിൽ  ശിവലിംഗം കണ്ടു എന്ന് വിവാദ വിഷയത്തിൽ ചർച്ച നടക്കവേ തസ്ലീം റഹ്മാനി എന്ന മുൻ എസ്ഡിപിഐ നേതാവ് ശിവലിംഗത്തെ പരിഹസിച്ച് സംസാരിച്ചപ്പോൾ ഒൻപത് വയസ്സുള്ള കുട്ടിയെ പ്രവാചകൻ വിവാഹം കഴിച്ചിരുന്നു കാര്യം തനിക്ക് പറയേണ്ടി വരുമെന്ന് ബിജെപി വക്താവ്  നുപൂർ ശർമ പറഞ്ഞത് അന്താരാഷ്ട്ര തലത്തിൽ വരെ വലിയ വിവാദമായിരുന്നു.

ആദ്യ ദിവസങ്ങളിൽ വലിയ വിവാദമാകാതിരുന്ന ഇത്തരമൊരു പ്രസ്താവന, ഭരണകക്ഷിയായ ബിജെപിയുടെ വക്താവ് നടത്തിയെന്ന് അന്താരാഷ്ട്ര തലത്തിൽ വരെ വലിയതോതിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു.  അതിന് ശേഷം ഇസ്ലാമിക രാജ്യങ്ങൾ ഈ പ്രസ്താവനയെ അതിരൂക്ഷമായി വിമർശിച്ചിരുന്നു.

നുപുറിനെ പിന്തുണച്ച് സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ഇട്ടതാണ് കനയ്യയുടെ കഴുത്തറുക്കാൻ ഉണ്ടായ കാരണം.

സാമൂഹിക മാധ്യമങ്ങളിൽ മതനിന്ദ പരത്തുന്നു എന്ന് ആരോപിക്കപ്പെടുന്ന ഒരു പോസ്റ്റ് കനയ്യ അബദ്ധത്തിൽ ഇട്ടിരുന്നു എന്നും അതിന് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു പോലീസ് ജാമ്യത്തിൽ വിട്ടുവെന്നും കനയ്യയുടെ രണ്ട് ആൺമക്കൾ പറയുന്നു.

ഈ സംഭവത്തിന് ശേഷം കൊലപ്പെടുത്തുമെന്ന് പറഞ്ഞുകൊണ്ട്  നിരവധി ഭീഷണി ഫോണകോണുകൾ അദ്ദേഹത്തിന് ലഭിച്ചിരുന്നു. പക്ഷേ പോലീസിനോട് പോലീസിനോട് സംരക്ഷണം ആവശ്യപ്പെട്ടിട്ടും ലഭിച്ചില്ല. ഭീഷണി കാരണം ഒരാഴ്ച തൻറെ തയ്യൽക്കട അടച്ചിട്ടിരുന്നു എന്നും മക്കൾ പറയുന്നു.

കൊലയാളികളിൽ ഒരാളായ മുഹമ്മദ് റിയാസ് അക്താരി ജുമ ദിനമായിരുന്നു ജൂലൈ 17 ന് പ്രവാചക നിന്ദ നടത്തിയവന്റെ കഴുത്തറുത്ത് ഒരു വൈറൽ വീഡിയോ പോസ്റ്റ് ചെയ്യുമെന്ന് ട്വിറ്ററിൽ വീഡിയോ ഇട്ടിരുന്നു.

തൻറെ കുടുംബത്തെ കുറിച്ചോ ജോലിയെ കുറിച്ചോ താൻ ആലോചിക്കുന്നില്ല എന്നും റസൂൽ അബയുടെ പാതയിലാണ് താൻ സഞ്ചരിക്കുന്നത് എന്നും വീഡിയോയിൽ പറയുന്നു.

മറ്റുള്ളരോടും ഇതേ രീതിയിൽ കഴുത്തറുക്കാൻ ഇയാൾ ആഹ്വാനം ചെയ്യുന്നു.

പോലീസിൽ നിന്ന് സംരക്ഷണം ലഭിച്ചിരുന്നെങ്കിൽ ഈ അരുംകൊല തടയാമായിരുന്നു എന്നാണ് കനയ്യകുമാറിന്റെ  ബന്ധുക്കൾ പറയുന്നത്. 

സംഭവത്തിന് ശേഷം ഉദയ്പൂരിൽ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.

കേസിൽ എൻഐഎ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഭീകരർ ഏത് സംഘടനയുടെ ഭാഗമാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

Leave a Comment

Your email address will not be published. Required fields are marked *