തൃശൂര്‍ പൂരം കലക്കിയതിന് പിന്നില്‍ ഗൂഢാലോചന
തൃശൂര്‍: തൃശൂര്‍ പൂരം കലക്കിയതിന് പിന്നില്‍ വന്‍ ഗൂഢാലോചന നടന്നെന്ന്് സി.പി.ഐ നേതാവും, മുന്‍ കൃഷിമന്ത്രിയുമായ വി.എസ്.സുനില്‍കുമാര്‍ തുറന്നടിച്ചു. പൂരം അലങ്കോലപ്പെട്ടത്്് യാദൃച്ഛികമല്ല. ഇതിന് പിന്നില്‍ കൃത്യമായ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും അദ്ദേഹം ആരോപിച്ചു പോലീസിന് വീഴ്ച പറ്റി. അന്വേഷണറിപ്പോര്‍ട്ട്്് പുറത്തുവിടണം. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കും.
എ.ഡി.ജി.പി എം.ആര്‍.അജിത്കുമാറിന് ഇതില്‍ പങ്കുണ്ടോയെന്നതിന് തന്റെ പക്കല്‍ തെളിവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് പി.വി. അന്‍വര്‍ എം.എല്‍.എ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സുനില്‍ കുമാര്‍.
പൂരം അലങ്കോലപ്പെട്ടത്തിന്റെ ഇരയാണ് താന്‍. പൂരം അലങ്കോലമാക്കിയതിന് പിന്നില്‍ സര്‍ക്കാരും എല്‍.ഡി.എഫുമാണെന്ന് പ്രചാരണം നടത്തി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായ തനിക്കെതിരേ ബി.ജെ.പി ജനവികാരം തിരിച്ചുവിട്ടു..
പുരം നടക്കുമ്പോള്‍ പകല്‍സമയത്ത് പ്രശ്‌നമില്ലായിരുന്നുവെന്നും രാത്രിപൂരമാണ് നിര്‍ത്തിയതെന്നും സുനില്‍ കുമാര്‍ പറഞ്ഞു.
പൂരം കലക്കിയതിന്് നേതൃത്വം കൊടുത്തവരെ കണ്ടെത്തണം. ബി.ജെ.പി സ്ഥാനാര്‍ഥി ആര്‍.എസ.്എസ് നേതാക്കള്‍ക്കൊപ്പമാണ് വന്നത്. പൂരം കലക്കിയതില്‍ പൊലീസിന്് മാത്രമല്ല, പൂരത്തിന്റെ നടത്തിപ്പുകാര്‍ക്കും പങ്കുണ്ട്. രാത്രിയില്‍ ലൈറ്റ് ഓഫ് ചെയ്യാന്‍ ആരാണ് തീരുമാനിച്ചത്. പൂരം കലക്കിയത് തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്തില്ല. പൂരം കലങ്ങിയതിന് ഇരയാക്കപ്പെട്ട രാഷ്ട്രീയ നേതാവാണ് താനെന്നും സുനില്‍ കുമാര്‍ പറയുന്നു.
പൂരം ദിവസം ബി.ജെ.പി സ്ഥാനാര്‍ഥിയെ രാത്രി ആംബുലന്‍സില്‍ എത്തിച്ചതിന് പിന്നില്‍ ആരെന്ന് അറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു