Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ചെന്താമരയെ ലോക്കപ്പിലെത്തിച്ചപ്പോള്‍ ആവശ്യപ്പെട്ടത് ചിക്കനും ചോറും.

പാലക്കാട്: നെന്‍മാറ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി ചെന്താമരയെ പാലക്കാട് എസ്.പി. അജിത്കുമാറിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു. വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും, തെളിവെടുപ്പ് നടത്തുമെന്നും എസ്.പി.അജിത്കുമാര്‍ അറിയിച്ചു. പ്രതിയെ സ്ഥലത്ത് എത്തിച്ച് തെളിവെടുക്കും. ഇരട്ടക്കൊല പുനരാവിഷ്‌ക്കരിക്കും.
കൊലപാതകത്തിന് കാരണം വൈരാഗ്യമാണ്. പ്രാഥമിക ചോദ്യം ചെയ്യലില്‍ പ്രതി വിവരങ്ങള്‍ വെളിപ്പെടുത്തി.  പ്രതി അതിവിദഗ്ധനായ കൊലപാതകി. കുറ്റകൃത്യത്തിന് ശേഷം കാട്ടില്‍ ഒളിവില്‍ താമസിക്കുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി രണ്ട് ദിവസത്തിനകം  കസ്റ്റഡിയില്‍ വാങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. പ്രതി എവിടെ നിന്ന് ആയുധം വാങ്ങിയെന്ന് വെളിപ്പെടുത്തിയിട്ടില്ല. പോലീസിന്റെ നീക്കങ്ങള്‍ ചെന്താമര രണ്ട് ദിവസം നിരീക്ഷിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ജാമ്യത്തില്‍ ഇറങ്ങിയ ശേഷം കോഴിക്കോട്്് ക്വാറിയില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തിരുന്നു. പിന്നീടാണ് ഇവിടെ എത്തിയത്. ചെന്താമര പറയുന്ന എല്ലാ കാര്യങ്ങളും വിശ്വസിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം അറിയിച്ചു. കൊലപാതകം നേരത്തെ ആസൂത്രണം ചെയ്തു. ആയുധം വാങ്ങി സൂക്ഷിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ലോക്കപ്പിലെത്തിച്ചപ്പോള്‍ ആവശ്യപ്പെട്ടത് ചിക്കനും ചോറും. സുധാകരനുമായി തലേദിവസമുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമായതെന്ന് പ്രതി ചെന്താമര പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. അതുപോലെ തന്നെ പ്രതി വിഷം കഴിച്ചിട്ടില്ലെന്നും വൈദ്യപരിശോധനയില്‍ വ്യക്തമായി. ഇപ്പോള്‍ ആലത്തൂര്‍ ഡിവൈ.എസ്പി ഓഫീസിലുള്ള ചെന്താമരയെ ഇന്ന് വൈകിട്ട് കോടതിയില്‍ ഹാജരാക്കും.

നീളമുള്ള മുടിയുള്ള സ്ത്രീയാണ് കുടുംബപ്രശ്‌നത്തിന് കാരണമെന്ന് മന്ത്രവാദി പറഞ്ഞിരുന്നുവെന്നും അതാണ് സജിതയുടെ കൊലപ്പെടുത്താന്‍ കാരണമെന്നും ആയിരുന്നു 2019 മൊഴി. എന്നാല്‍ മന്ത്രവാദികളെ കണ്ടിട്ട് മാസങ്ങളായെന്നാണ് പ്രതി ഇത്തവണ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. കൊല്ലപ്പെട്ട സുധാകരന്റെ അമ്മ ലക്ഷ്മിയാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്നും പ്രതി പറയുന്നു. തലേദിവസം വിഷം കഴിച്ചെന്ന് പ്രതി പറഞ്ഞിരുന്നു. എന്നാല്‍ വൈദ്യപരിശോധനയില്‍ പ്രതി വിഷം കഴിച്ചിട്ടില്ലെന്ന് വ്യക്തമായി.

ലോക്കപ്പിലേക്ക് വന്ന് കയറിയ ഉടനെ പ്രതി പൊലീസുകാരോട്  ചോദിച്ചത് ചോറുണ്ടോ, ചിക്കനുണ്ടോ എന്നായിരുന്നു. ഉടന്‍ തന്നെ തൊട്ടടുത്ത മെസ്സില്‍ പൊലീസ് ഇഡ്ഢലിയും ഓംലറ്റും വാങ്ങി നല്‍കി. രണ്ട് പേരെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ പ്രതി വളരെ ആസ്വദിച്ച് ഭക്ഷണം കഴിച്ചു.

Leave a Comment

Your email address will not be published. Required fields are marked *