ഏത് സ്ഥാപനത്തിന്റേതാണെന്ന് തിരിച്ചറിയുന്നതിന് കേബിളുകളില്‍ അവരുടെ മുദ്ര (ടാഗ്) പതിപ്പിക്കണമെന്ന നിര്‍ദേശം പാലിക്കുന്നില്ലെന്നും, കേരള വിഷന് അടക്കം മുന്‍പ് നോട്ടീസ് നല്‍കിയിരുന്നുവെന്നും കോര്‍പറേഷന്‍ അധികൃതര്‍ പറഞ്ഞു……..
തൃശൂര്‍: നഗരത്തിലെ തിരക്കേറിയ എം.ജി റോഡിലും സ്വരാജ് റൗണ്ടിലും അടക്കം വ്യാപകമായി കേബിളുകള്‍ മുറിച്ചിട്ടതോടെ ഇന്റര്‍നെറ്റും, ചാനല്‍ സംപ്രേക്ഷണവും സ്തംഭിച്ചു. കോര്‍പറേഷന്‍ ഇലക്ട്രിസിറ്റി ജീവനക്കാര്‍ മുന്നറിയിപ്പ് നല്‍കാതെയാണ് കേബിളുകള്‍ മുറിച്ചിട്ടതെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. ഇലക്ട്രിസിറ്റി പോസ്റ്റുകളിലൂടെയുള്ള ഏഷ്യാനെറ്റിന്റെയും, കേരള വിഷന്റെയും അടക്കം കേബിളുകള്‍ മുറിച്ചിട്ടു. കേബിളുകള്‍ പുന:സ്ഥാപിക്കാന്‍ ഇനി ദിവസങ്ങളെടുക്കും.
കേബിളുകള്‍ വഴിയുള്ള ഇന്റര്‍നെറ്റ് കണക്ഷന്‍ നഷ്ടമായതോടെ നഗരത്തില്‍ മിക്കയിടത്തും ജോലികള്‍ തടസ്സപ്പെട്ടു. പരാതി ഉയര്‍ന്നതോടെ കേബിള്‍ മുറിക്കുന്നത് ഇലക്ട്രിസിറ്റിക്കാര്‍ നിര്‍ത്തിവെച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇലക്ട്രിസിറ്റി പോസ്റ്റുകളിലൂടെ അനധികൃതമായി വലിച്ച കേബിളുകളാണ് മുറിച്ചുമാറ്റിയെന്നും, ഇത് കൗണ്‍സിലിന്റെ അനുമതിയോടെയാണെന്നും ഡെപ്യൂട്ടി മേയര്‍ രാജശ്രീ ഗോപന്‍ ന്യൂസ് കേരള ഡോട്ട് കോമിനോട് പറഞ്ഞു. കോര്‍പറേഷനില്‍ രജിസ്റ്റര്‍ ചെയ്ത ലൈസന്‍സുള്ളവരെ ഒഴിവാക്കിയിട്ടുണ്ടെന്നും, എഷ്യാനെറ്റ് കേബിളുകാര്‍ തിങ്കളാഴ്ച വരെ സാവകാശം ചോദിച്ചതായും അവര്‍ അറിയിച്ചു.
ഏത് സ്ഥാപനത്തിന്റേതാണെന്ന് തിരിച്ചറിയുന്നതിന് കേബിളുകളില്‍ അവരുടെ മുദ്ര (ടാഗ്) പതിപ്പിക്കണമെന്ന നിര്‍ദേശം പാലിക്കുന്നില്ലെന്നും, കേരള വിഷന് അടക്കം മുന്‍പ് നോട്ടീസ് നല്‍കിയിരുന്നുവെന്നും കോര്‍പറേഷന്‍ അധികൃതര്‍ പറഞ്ഞു.