Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

യോ​ഗദിനാഘോഷം സംഘടിപ്പിച്ചു

തൃശ്ശൂർ ; കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ തൃശ്ശൂർ യൂണിറ്റ് തൃശ്ശൂർ ജില്ലാ യോ​ഗ പ്രൊമോട്ടേർസ് ആന്റ് റിസർച്ച് അസോസിയേഷനുമായി സഹകരിച്ച് മണ്ണുത്തി കൈലാസനാഥ വിദ്യാനികേതനിൽ രാജ്യാന്തര യോ​ഗ​ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.തൃശ്ശൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ എം.എൽ റോസി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ലഹരി അടക്കമുള്ള സാമൂഹിക വിപത്തുകളിൽ നിന്ന് മുക്തി നേടുന്നതിനും യോഗാഭ്യാസം സഹായിക്കുമെന്ന് അവർ അഭിപ്രായപ്പെട്ടു.  വാർഡ് കൗൺസിലർ അനീസ് അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. കൈലാസാനന്ദ വിദ്യാനികേതൻ പ്രിൻസിപ്പൽ അനിത, ഡെപ്യൂട്ടി മാനേജർ സിജോ പുരുഷോത്തമൻ , ഡയറക്ടർ പ്രവീൺകുമാർ , സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ തൃശ്ശൂർ ഫീൽഡ് പബ്ലിസിറ്റി ഓഫീസർ അബ്ദു മനാഫ്, എഫ്.പി.എ അംജിത്ത് ഷേർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.തുടർന്ന് ​യോ​ഗ ക്ലാസും യോ​ഗ ഡെമോൺസ്ട്രേഷനും നടന്നു. വിദ്യാർത്ഥികൾക്കായി ‘നന്മയുള്ള നാട് നന്മയുള്ള കുട്ടിക്കാലം, എന്ന വിഷയത്തിൽ മോട്ടിവേഷൻ ക്ലാസ്, വിവിധ കലാപരിപാടികൾ എന്നിവയും അരങ്ങേറി. 

Leave a Comment

Your email address will not be published. Required fields are marked *