#WatchNKVideo here
തൃശൂര്‍: കറുത്ത തുണി കെട്ടി മേയറുടെ ചേംബറില്‍ കുത്തിയിരുന്ന്. സമരം നടത്താന്‍ ശ്രമിച്ച കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. പ്രതിപക്ഷ നേതാവ് രാജന്‍ പല്ലനടക്കമുള്ളവരെ ബലം പ്രയോഗിച്ചാണ് പോലീസ് നീക്കിയത്.
ഇതിനിടെ പോലീസ് വാന്‍ തട്ടി കോര്‍പറേഷന്‍ കെട്ടിടത്തിന്റെ ചുമര്‍ തകര്‍ന്നു. കുടിവെള്ളത്തിലെ ചെളിവെള്ളവിഷയത്തില്‍ നടപടി ആവശ്യപ്പെട്ട് മേയറുടെ ചേംബറില്‍ ഇന്നലെ വൈകീട്ട് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ കുത്തിയിരുപ്പ് സമരം നടത്തിയിരുന്നു. ഇന്നലെ സമാധാനപരമായി സമരം ചെയ്ത കൗണ്‍സിലര്‍മാരെ മേയറുടെ നിര്‍ദേശപ്രകാരം പോലീസ് അറസ്റ്റ് ചെയ്്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ഇന്ന് രാവിലെ കറുത്ത തുണി കെട്ടി കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ മേയറുടെ ചേംബറിലേക്ക് മാര്‍ച്ച് നടത്തിയത്.