തൃശൂര്‍: തൃശൂര്‍ പൂരത്തിന്റെ വരവറിയിച്ച് പാറമേക്കാവ് വിഭാഗത്തിന്റെ മണികണ്ഠനാല്‍ പന്തലിന് കാല്‍നാട്ടി. പാറമേക്കാവ് മേല്‍ക്കാവ് മേല്‍ശാന്തി കാരക്കാട്ട് രാമന്‍ നമ്പൂതിരി, ചിരംപുള്ളി കുട്ടന്‍ നമ്പൂതിരി എന്നിവര്‍ പൂജ നടത്തി. പാറമേക്കാവ് ദേവസ്വം ഭാരവാഹികളായ സതീഷ്‌കുമാര്‍, ജി.രാജേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ചെറുതുരുത്തി മയൂര പന്തല്‍ വര്‍ക്‌സിന്റെ ഉടമ യൂസഫിനാണ് നാല് നില പന്തലിന്റെ കരാര്‍. നാല് നില പന്തലിന്റെ നിര്‍മ്മാണം മെയ് 7ന് പൂര്‍ത്തിയാക്കുമെന്ന് യൂസഫ് ന്യൂസ്സ് കേരള ഡോട്ട് കോമിനോട് പറഞ്ഞു. തിരുവമ്പാടി വിഭാഗത്തിന്റെ നായ്ക്കനാല്‍, നടുവിലാല്‍ പന്തലുകളുടെ കാല്‍ നാട്ടല്‍ ഏപ്രിൽ 28നാണ്.