Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

WATCH VIDEO …. ആനച്ചന്തത്തിന്റെ അഴകളവുകളുമായി 11 അടിയില്‍ ഗുരുവായൂര്‍ വലിയകേശവന്റെ ശില്‍പം

WATCH GURUVAYUR KESAVAN SCULPTURE VIDEO HERE….

തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഏറ്റവും ഉയരം കൂടിയ കൊമ്പനായിരുന്ന ഗുരുവായൂര്‍ വലിയകേശവന്റെ പൂര്‍ണകായ പ്രതിമയുടെ നിര്‍മാണം  പൂരനഗരിയി്ല്‍ പൂര്‍ത്തിയായി.  വ്രതനിഷ്ഠയോടെ എട്ടുമാസത്തോളമെടുത്താണ് യുവകലാകാരന്‍ സോമനാഥ് എടക്കളത്തൂര്‍ 11 അടി ഉയരവും 15 അടി നീളവുമുള്ള ഗുരുവായൂര്‍ വലിയ കേശവന്റെ കമനീയ ശില്‍പം നിര്‍മ്മിച്ചത്.

ഗുരുവായൂരപ്പന്റെ ആനത്തറവാടായ പുന്നത്തൂര്‍കോട്ടയില്‍ വലത് അമരം (വലത് പിന്‍കാല്‍) അല്‍പം മടക്കി, വണ്ണത്തിലുള്ള തുമ്പിക്കൈയാട്ടി, കുസൃതിക്കണ്ണുകളോടെ ശാന്തസ്വരൂപനായി നില്‍ക്കുന്ന വലിയകേശവനെ അതേരൂപത്തില്‍ ശില്‍പമാക്കുകയെന്നത് വെല്ലുവിളിയായിരുന്നുവെന്ന് സോമനാഥ് പറയുന്നു. ആനയുടെ ആകാരവും, സ്വഭാവവും ശില്‍പത്തില്‍ സന്നിവേശിപ്പിച്ചുള്ള റിയലിസ്റ്റിക് മോഡല്‍ ഇതാദ്യമാണ് പരീക്ഷിക്കുന്നത്.   നടയില്‍ (മുന്‍കാലുകള്‍) പത്തും, അമരത്തില്‍ (പിന്‍കാലുകള്‍) എട്ടും അടക്കം 18 നഖങ്ങളും, ഉയര്‍ന്ന തലക്കുന്നിയും, വായുകുംഭവും, അഴകൊത്ത കൊമ്പുകളും ശില്‍പത്തിന്റെ സവിശേതകളാണ്. കല്ലില്‍ കടഞ്ഞെടുത്തതാണ് കണ്ണുകള്‍.



ഫൈബര്‍ റെസിന്‍ പ്ലാസ്റ്റിക് (എഫ്.ആര്‍.പി) ഉപയോഗിച്ച്, ഗജലക്ഷണശാസ്ത്രപ്രകാരമാണ് ശില്‍പനിര്‍മാണം. മഴ നനഞ്ഞാലും ശില്‍പത്തിന് യാതൊരു കേടുപാടും സംഭവിക്കില്ലെന്നതും, കനം കുറവാണെന്നതുമാണ് എഫ്.ആര്‍.പി ഉപയോഗിച്ചുള്ള ശില്‍പ നിര്‍മ്മാണത്തിന്റെ പ്രത്യേകത. 380 കിലോയുള്ള ശില്‍പത്തിന് കൂടുതല്‍ ഉറപ്പിനായി സ്റ്റീല്‍ ഫ്രെയിം ഉപയോഗിച്ചിരിക്കുന്നു. അക്രിലിക്, ഇനാമല്‍, പ്രകൃതിദത്ത ചേരുവകളില്‍ ഉണ്ടാക്കിയ വിവിധ നിറങ്ങളിലുള്ള മഷികള്‍ എന്നിവ ഉപയോഗിച്ചായിരുന്നു പെയിന്റിംഗ്.

ഗുരുവായൂര്‍ സ്വദേശി  നാഗേരിമന വാസുദേവന്‍ നമ്പൂതിരിയുടെ ആവശ്യപ്രകാരമാണ് ശില്‍പം നിര്‍മ്മിക്കുന്നത്. ക്ഷേത്രത്തില്‍ ഗുരുവായൂര്‍ വലിയ കേശവനെ നടയിരുത്തിയത് വാസുദേവന്‍ നമ്പൂതിരിയായിരുന്നു.  ഗുരുവായൂര്‍ പത്മനാഭന് ശേഷം ഏറ്റവും കൂടുതല്‍ ഗുരുവായൂരപ്പന്റെ തിടമ്പേറ്റിയ ഗുരുവായൂര്‍ വലിയ കേശവന്‍ ചരിഞ്ഞത് രണ്ട് വര്‍ഷം മുന്‍പാണ്്്. പാട്ടുരായ്ക്കലില്‍ സഹീര്‍ഭായിയുടെ വീട്ടിലാണ് ഗുരുവായൂര്‍ വലിയ കേശവന്റെ ശില്‍പനിര്‍മാണം.

പാറമേക്കാവ് ക്ഷേത്രത്തില്‍ പാറമേക്കാവിലമ്മയുടെ ശില്‍പവും, പട്ടിക്കാട് സ്വകാര്യ റിസോര്‍ട്ടില്‍ 24 അടി ഉയരത്തില്‍ ആനയുടെ ത്രിമാനചിത്രവും,  ചിന്‍മയ ക്ഷേത്രത്തിലെ ഗോപുരത്തില്‍ ശില്‍പങ്ങളും,  തൃപ്രയാറില്‍ 7 മീറ്റര്‍ നീളത്തിലുള്ള ചുമര്‍ചിത്രവും, വിയ്യൂര്‍ മണലാറുകാവ് ക്ഷേത്രം, പെരിങ്ങാവ് ധന്വന്തരി ക്ഷേത്രം, വെളുത്തൂര്‍ നമ്പോര്‍ക്കാവ് ക്ഷേത്രം, തിരുവമ്പാടി നന്ദനം ഓഡിറ്റോറിയം എന്നിവിടങ്ങളില്‍ ശില്പങ്ങളും സോമനാഥ് നിര്‍മ്മിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *