Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ഏത്യോപ്യന്‍, റഷ്യന്‍ കലാകാരന്‍മാരുടെ വിസ്മയ പ്രകടനുമായി ‘ഗ്രേറ്റ് ബോംബെ സര്‍ക്കസ് ‘ തൃശൂരില്‍

തൃശൂര്‍: നീണ്ട ഇടവേളക്ക് ശേഷം ഗ്രേറ്റ് ബോംബെ സര്‍ക്കസ് തൃശൂരില്‍. നാളെ വൈകീട്ട് 7ന് ശക്തന്‍ നഗര്‍ ഗ്രൗണ്ടില്‍ മേയര്‍ എം.കെ.വര്‍ഗീസ് ഉദ്ഘാടനം ചെയ്യുമെന്ന് മാനേജര്‍ ശ്രീഹരി നായര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഏത്യോപ്യന്‍, റഷ്യന്‍ കലാകാരന്‍മാരുടെ വിസ്മയ അഭ്യാസ പ്രകടനം പുതുമയാണെന്ന് അദ്ദേഹം അറിയിച്ചു. മണിപ്പൂരി കലാകാരന്‍മാരുടെ വിസ്മയിപ്പിക്കുന്ന പ്രകടനമാണ് പ്രധാന ആകര്‍ഷണം, സോഡ് ആക്റ്റ് ഗ്രൂപ്പ് ആക്രോബാറ്റിക്‌സ് അമേരിക്കന്‍ ലിംബിംഗ് ബോര്‍ഡ് റഷ്യന്‍ സ്‌പൈഡ് റിങ്, റഷ്യന്‍ ഡവിള്‍ ക്‌ളൗണ്‍ ഐറ്റം, റഷ്യന്‍ വെര്‍ട്ടിക്കല്‍ ഗ്വിങ്ങിങ്ങ് ആക്രോബാറ്റ്, റഷ്യന്‍ ക്ലൗണ്‍ സ്‌കിപ്പിങ്ങ് റഷ്യന്‍ കാന്‍ഡില്‍ ബോണ്‍ലെസ്സ് ഐറ്റം എന്നിവ ഇതില്‍ ചിലതു മാത്രമാണ്. ഇന്ത്യന്‍ കാഴ്ച ബംഗ്ലാവുകളില്‍ കാണാത്ത അപൂര്‍വ്വ ഇനം പക്ഷികളായ മക്കാവോ, കാക്കാട്ടൂസ് പക്ഷികളുടെ അഭ്യാസപ്രകടനങ്ങള്‍ ഇവയില്‍ ഏറ്റവും ആകര്‍ഷകമാണ്. ഡോഗ്‌സ് ആക്രോബാറ്റ് ഡന്റല്‍ ബാലന്‍സ്, ബാലന്‍സ് ഇന്‍ ട്രപ്പീസ് തുടങ്ങിയവയും വിവിധ ഇനങ്ങളില്‍ ഉള്‍പ്പെടുന്നവയാണ്. റഷ്യന്‍ ബാലെ സംഗീതത്തിന്റെ മാസ്മരിക താളത്തിനൊത്താണ് ഓരോ അഭ്യാസപ്രകടനവും നടക്കുക. ഗ്രേറ്റ് ബോംബെ സര്‍ക്കസില്‍ മുന്നൂറോളം ജീവനക്കാരില്‍ നൂറില്‍പരം പേര്‍ സര്‍ക്കസ് കലാകാരന്‍മാരാണ്. 64 -ല്‍ പരം മൃഗങ്ങളും അപൂര്‍വ്വ ഇനം പക്ഷികളും ഇവരോടൊപ്പമുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *