കൊച്ചി: കരുവന്നൂര്‍ കേസില്‍ പ്രതികളുടെ വിടുതല്‍ ഹര്‍ജി പരിഗണിക്കുന്നത് ഡിസംബര്‍ 5ലേക്ക് മാറ്റി. കൊച്ചി പിഎംഎല്‍എ കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. വാദത്തിനായി പ്രതികള്‍ സാവകാശം തേടി. കരുവന്നൂര്‍ സഹകരണ ബാങ്ക് കള്ളപ്പണ ഇടപാട് കേസില്‍ പാര്‍ട്ടിയും സിപിഎം നേതാക്കളുമാണ് വിടുതല്‍ ഹര്‍ജി നല്‍കിയത്. കേസില്‍ 6ാം പ്രതി സിപിഎമ്മാണ്. വിചാരണയക്ക് മുന്‍പ് കേസില്‍ നിന്ന് ഒഴിവാക്കണമെന്നാണ് ആവശ്യം. തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയും കേസിലെ പ്രതികളുമായ എ സി മൊയ്ദീന്‍, എം എം വര്‍?ഗീസ്, കെ രാധകൃഷ്ണന്‍ അടക്കമുള്ളവരാണ് വിടുതല്‍ ഹര്‍ജി നല്‍കിയത്.










