തൃശൂര്‍: സൈബര്‍ തട്ടിപ്പില്‍ ലുലു ഗ്രൂപ്പും കബളിപ്പിക്കപ്പെട്ടു. ലുലു ഗ്രൂപ്പില്‍ നിന്ന്്് വ്യാജ ഇ-മെയില്‍ വഴി 1.64 കോടി രൂപ തട്ടിയെടുത്തു. ഇറ്റാലിയന്‍ കമ്പനിയുടെ പേരിലാണ് അള്‍മാറാട്ടം നടത്തിയത്. സെപ്തംബര്‍ 2 മുതല്‍ 29 വരെയുള്ള കാലയളവിലാണ് സാമ്പത്തിക തട്ടിപ്പ് നടത്തിയത്.
ലുലു ഗ്രൂപ്പിന് ഇറ്റലിയിലെ ഐഇ പാര്‍ക്ക് എസ്സാറെല്‍ എന്ന കമ്പനിയുമായി കളി ഉപകരണങ്ങള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് കരാറുണ്ടായിരുന്നു. ഇറ്റാലിയന്‍ കമ്പനിയുടെ വ്യാജ ഇ-മെയില്‍ വഴിയാണ് പണം ആവശ്യപ്പെട്ടത്. ഇ-മെയില്‍ കിട്ടിയപ്പോള്‍ ലുലു കമ്പനി ഇന്‍വോയ്‌സും, എക്കൗണ്ട് വിശദാംശങ്ങളും വ്യാജ കമ്പനിക്ക്്്് അയച്ചുകൊടുത്തു. പിന്നീട് വ്യാജ കമ്പനിയാണെന്നും, കബളിക്കപ്പെട്ടതാണെന്നും ലുലു ഗ്രൂപ്പിന് ബോധ്യമായത്. സൈബര്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നുണ്ട്്.
……………………………………………










