Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

തൃശൂര്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ കൈതോലപ്പായയുമേന്തി, പാട്ടുംപാടി യു.ഡി.എഫ്, ബി.ജെ.പി കൗണ്‍സിലര്‍മാര്‍

തൃശൂര്‍: ക്ഷാമം നേരിടുന്ന ഇടങ്ങളില്‍ പലയിടത്തും കുടിവെള്ളം വിതരണം തടസ്സപ്പെടുന്നതില്‍ പ്രതിഷേധിച്ച് കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ യു.ഡി.എഫ്, ബി.ജെ.പി കൗണ്‍സിലര്‍മാര്‍ വ്യത്യസ്തമായ പ്രതിഷേധ സമരം നടത്തി. പാട്ടും പാടി കൈതോലപ്പായയുമന്തിയായിരുന്നു സമരം. കാലവര്‍ഷം വൈകുന്ന സാഹചര്യത്തില്‍ കുടിവെള്ളവിതരണം കാര്യക്ഷമമല്ലെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. പ്രതിപക്ഷം സമരം തുടര്‍ന്നതോടെ മേയര്‍ എം.കെ.വര്‍ഗീസ് കൗണ്‍സില്‍ പിരിച്ചുവിട്ടു.
ഇന്ന് കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിക്കേണ്ട നാല് അജണ്ടകളില്‍ രണ്ടെണ്ണം അഴിമതിയുമായി ബന്ധപ്പെട്ടതാണെന്ന് മേയര്‍ എം.കെ.വര്‍ഗീസ് പറഞ്ഞു. കോണ്‍ഗ്രസ് കൗണ്‍സിലര്‍ ജയപ്രകാശ് പൂവത്തിങ്കല്‍ പണം ആവശ്യപ്പെട്ടതായുള്ള പരാതിയുമായി ബന്ധപ്പെട്ട ആരോപണവും ഇന്നത്തെ അജണ്ടയിലുണ്ട്. ഇത് ചര്‍ച്ചയ്ക്ക് എടുക്കാതിരിക്കാനാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധ നാടകമെന്ന് മേയര്‍ ആരോപിച്ചു.

കൈതോല പായ കൊണ്ട് മറച്ച് പിടിച്ചാലും കോർപ്പറേഷനിൽ ഇപ്പോൾ നടക്കുന്ന ക്രമക്കേടുകളും അഴിമതി പുറത്ത് വരുമെന്ന് പ്രതിപക്ഷ കൗൺസിലറും നഗരാസൂത്രണ കാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാനുമായ ജോൺ ഡാനിയൽ പറഞ്ഞു. അശാസ്ത്രീയമായി സ്ഥാപിച്ച ട്രാഫിക് സിഗ്നൽ പോസ്റ്റുകൾ എടുത്ത് മാറ്റുമെന്ന് പറഞ്ഞ മേയർ പറഞ്ഞത് വിഴുങ്ങിയിരിക്കുകയാണ്. പരസ്യ ഏജൻസിയുമായുള്ള അവിഹിത ബന്ധമാണ് ഇതിന് കാരണം. കോടികൾ ചെലവാക്കിയ പീച്ചി ശുദ്ധജല വിതരണ പദ്ധതിയിലെ ഫ്ലോട്ടിങ്ങ് സംവിധാനത്തിലൂടെ വിതരണം ചെയ്യുന്ന വെള്ളം ഇപ്പോഴും ചെളി നിറഞ്ഞതാണ്. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി ചെലവാക്കിയ കോടികൾ പീച്ചി ഡാമിൽ മുക്കി.  കോർപ്പറേഷനിൽ നടക്കുന്ന ഭീമൻ അഴിമതി കഥകൾ ഇനിയും പുറത്ത് വരുമെന്ന് ജോൺ ഡാനിയൽ പറഞ്ഞു. അമൃത് ഫണ്ടിന്റെ ദുർവിനിയോഗം ധൂർത്തും മറച്ചുപിടിച്ച് ആറുമാസമായി നടന്ന കൗൺസിലിന്റെ മിനിറ്റ്സ് 14  എണ്ണം  ഒരുമിച്ച് കൗൺസിലർമാർക്ക് തന്നതിൽ പല കൗൺസിലിലും വിയോജിപ്പ്  കൊടുത്ത പല അജണ്ടകളും പാസാക്കിയിട്ടാണ് വന്നിട്ടുള്ളത് പ്രത്യേകിച്ച് അമൃത ഫണ്ടിന്റെ കോടികളുടെ വിനിയോഗം യാതൊരു മാനദണ്ഡവും ഇല്ലാതെ വാട്ടർ അതോറിറ്റിക്ക് ബില്ല് പോലും നൽകാതെ അനുവദിച്ചു നൽകിയതിൽ വൻ ക്രമക്കേടുകൾ ഉണ്ടെന്ന് ബിജെപി പാർലമെൻററി ലീഡർ വിനോദ് പൊള്ളഞ്ചേരി ആരോപിച്ചു ആറുമാസമായി കൗൺസിലർമാർക്ക് നൽകാതെ മറച്ചുപിടിച്ച മിനിറ്റ്സ് കോടികളുടെ അഴിമതി കറ പുരണ്ടതാണെന്ന് ആരോപിച്ചുകൊണ്ട് ഈ മിനിറ്റ്കളെല്ലാം കൈതോല പായയിൽ കെട്ടി കൊണ്ടാണ് കൗൺസിൽ യോഗത്തിൽ ബിജെപി കൗൺസിലർമാർ എത്തിയത് പ്രതിഷേധ സമരത്തിൽ എൻ പ്രസാദ്, പൂർണിമ സുരേഷ്, ഡോക്ടർ വി ആതിര, നിജി കെജി എന്നിവർ സംസാരിച്ചു

ReplyForward
ReplyForward

Leave a Comment

Your email address will not be published. Required fields are marked *