Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് :സി.പി.എം തൃശൂര്‍ ജില്ലാ സെക്രട്ടറിക്ക് ഇ.ഡി.നോട്ടീസ്

കൊച്ചി: കരുവന്നൂര്‍ സഹകരണബാങ്ക് നിക്ഷേപതട്ടിപ്പ് കേസില്‍ അന്വേഷണം കൂടുതല്‍ സി.പി.എം നേതാക്കളിലേക്ക്. സി.പി.എം തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം.വര്‍ഗീസിന് ചോദ്യം ചെയ്യലിന് ഹാജരാക്കാന്‍ ഇ.ഡി നോട്ടീസ് അയച്ചു. ഈ മാസം 25ന് ഹാജരാകണം. രണ്ടാം ഘട്ട അന്വേഷണം സി.പി.എമ്മിലെ  പ്രധാന നേതാക്കളിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണിത്.

കഴിഞ്ഞ ദിവസം ഇ.ഡി ആദ്യഘട്ട അന്വേഷണത്തിന്റെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം സമര്‍പ്പിച്ച 55 പ്രതികളുള്ള കുറ്റപത്രത്തില്‍ സി.പി.എം വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ പി.ആര്‍.അരവിന്ദാക്ഷന്‍ 14-ാം പ്രതിയാണ്. എ.കെ.ബിജോയിയാണ് ഒന്നാം പ്രതി. കള്ളപ്പണത്തിന്റെ മുഖ്യ ആസൂത്രകന്‍ തൃശൂര്‍ വെളപ്പായ സ്വദേശിയായ സതീഷ്‌കുമാറാണ്. സതീഷ് 13-ാം പ്രതിയാണ്. സി.പി.എം എം.എല്‍.എ എ.സി.മൊയ്തീന്‍, കേരള ബാങ്ക് വൈസ് ചെയര്‍മാന്‍ എം.കെ.കണ്ണന്‍ എന്നിവരെയും ഇ.ഡി. ചോദ്യം ചെയ്തിരുന്നു

Leave a Comment

Your email address will not be published. Required fields are marked *