Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ദൃശ്യവിരുന്നായി ഉത്രാളിക്കാവ് സാമ്പിൾ വെടിക്കെട്ട്

വടക്കാഞ്ചേരി: ആയിരങ്ങള്‍ സാക്ഷിയായി നടന്ന സാമ്പിള്‍ വെടിക്കെട്ടോടെ ചരിത്രപ്രസിദ്ധമായ ഉത്രാളിക്കാവ് പൂരത്തിനായി ദേശങ്ങള്‍ ഒരുങ്ങി. നാളെയാണ് ഉത്രാളിക്കാവ് പൂരം.
പ്രശസ്തരായ  വാദ്യകലാകാരന്‍മാരും,  തലയെടുപ്പുള്ള കൊമ്പന്‍മാരും വടക്കാഞ്ചേരി, എങ്കക്കാട്, കുമരനെല്ലൂര്‍ വിഭാഗങ്ങളുടെ എഴുന്നള്ളിപ്പിന് അണിനിരക്കും.  എങ്കക്കാട് വിഭാഗം നാളെ രാവിലെ 11.30ന് പഞ്ചവാദ്യത്തോടെ എഴുന്നള്ളിപ്പിനു ക്ഷേത്രത്തില്‍ തുടക്കം കുറിക്കും. ഉച്ചതിരിഞ്ഞ് രണ്ടിന് ശ്രീമൂലസ്ഥാനത്ത് പറയെടുപ്പ് നടത്തും. എഴുന്നള്ളിപ്പില്‍  പതിനൊന്ന് ഗജവീരന്മാര്‍ അണിനിരക്കും.  തിരുവമ്പാടി ചന്ദ്രശേഖരന്‍ തിടമ്പേറ്റും. പഞ്ചവാദ്യം അകമ്പടിയാകും.

കുമരനെല്ലൂര്‍ ദേശത്തിന്റെ  ഗജഘോഷയാത്ര 12ന് കറുവണ്ണ ക്ഷേത്രപരിസരത്തുനിന്നു ഉത്രാളിക്കാവിലേക്കു പുറപ്പെടും. എങ്കക്കാടുദേശത്തിന്റെ  എഴുന്നള്ളിപ്പ് പൂര്‍ത്തിയാക്കി ക്ഷേത്രത്തില്‍നിന്നു പുറത്തുകടന്നതിനുശേഷം ഉച്ചയ്ക്ക് രണ്ടു മുതല്‍ നാലുവരെ കുമരനെല്ലൂര്‍ ദേശം പഞ്ചവാദ്യവും എഴുന്നള്ളിപ്പും നടത്തും.
പതിനൊന്നു കരിവീരന്മാര്‍ അണിനിരക്കുന്ന എഴുന്നള്ളിപ്പിന് പുതുപ്പള്ളി കേശവന്‍ തിടമ്പേറ്റും.

വടക്കാഞ്ചേരിയുടെ പൂരം എഴുന്നളളിപ്പ് ഉത്രാളിക്കാവിനു മുന്നില്‍ എത്തിയശേഷം വൈകിട്ട് നാലിന് കുമരനെല്ലൂര്‍ ദേശം എഴുന്നളിപ്പ് പൂര്‍ത്തിയാക്കി ഉത്രാളിക്കാവിനു പുറത്തിറങ്ങും. തുടര്‍ന്ന് മൂന്നു ദേശങ്ങളുടെയും ആനകള്‍ ക്ഷേത്രത്തിനു മുന്‍വശത്തെ പാടത്ത് മുഖാമുഖം അണിനിരക്കും. മേളത്തിന്റെ  അകമ്പടിയില്‍ എഴുന്നള്ളിപ്പും കുടമാറ്റവും നടത്തും.

Leave a Comment

Your email address will not be published. Required fields are marked *