Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

കാക്കയുടെ നിറമുള്ള ആര്‍.എല്‍.വി.രാമകൃഷ്ണന് മോഹിനിയാട്ടം ചേരില്ലെന്ന് കലാമണ്ഡലം സത്യഭാമ

കൊച്ചി: പ്രശസ്ത നര്‍ത്തകനും, അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ സഹോദരനുമായ ഡോ ആര്‍.എല്‍.വി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം. നര്‍ത്തകിയായ കലാമണ്ഡലം സത്യഭാമയാണ് ജാതിപരമായ അധിക്ഷേപം നടത്തിയത്.
 മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കുന്ന വ്യക്തികള്‍. സൗന്ദര്യമുള്ള പുരുഷന്മാരാണ് മോഹിനിയാട്ടം കളിക്കേണ്ടത്. ആര്‍.എല്‍.വി രാമകൃഷ്ണന് കാക്കയുടെ നിറമാണ്. അദ്ദേഹത്തെ മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നും കലാമണ്ഡലം സത്യഭാമ പരാമര്‍ശിച്ചു.

എല്ലാം കൊണ്ടും കാല് ഇങ്ങനെ അകത്തി വെച്ച് കളിക്കുന്ന കലാരൂപമാണ് മോഹിനിയാട്ടം. ഒരു പുരുഷന്‍ ഇങ്ങനെ കാല് കവച്ചുവെച്ച് മോഹനിയാട്ടം കളിക്കുകയെന്ന് പറഞ്ഞാല്‍ ഇതുപോലെ അരോജകമായി മറ്റൊന്നുമില്ല. എന്റെ അഭിപ്രായത്തില്‍ ആണ്‍പിള്ളേര്‍ക്ക് മോഹിനിയാട്ടം ചേരുകയാണെങ്കില്‍ തന്നെ അവര്‍ക്ക് അതുപോലെ സൗന്ദര്യം വേണം. ആണ്‍ പിള്ളേരില്‍ നല്ല സൗന്ദര്യം ഉള്ളവര്‍ ഇല്ലേ? ഇവനെ കണ്ടാല്‍ ദൈവം പോലും, പെറ്റ തള്ള പോലും സഹിക്കില്ലെന്നും സത്യഭാമ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *