Newsskerala

തൃശൂരിലും അതുവഴി കേരളത്തിലും താമര വിരിയുമെന്ന് സുരേഷ് ഗോപി

തൃശൂര്‍:  തൃശൂരിലും അതുവഴി കേരളത്തിലും താമര വിരിയുമെന്ന് തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി
പറഞ്ഞു.  മുക്കാട്ടുകരയില്‍ വോട്ട് ചെയ്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതിരാവിലെ  മുക്കാട്ടുകര സെന്റ ജോര്‍ജ് സിഎല്‍പി സ്‌കൂളിലെ ബൂത്ത് നമ്പര്‍ 115-ലാണ് സുരേഷ് ഗോപിയും കുടുംബവും വോട്ട് രേഖപ്പെടുത്തിയത്. ഭാര്യ രാധിക, ഭാര്യ മാതാവ് ഇന്ദിര, മക്കളായ ഗോകുല്‍, ഭാഗ്യ, മാധവ് എന്നിവരും വോട്ട് രേഖപ്പെടുത്തി.

വിരല്‍തുമ്പിലൂടെ താമരയെ തൊട്ടുണര്‍ത്തി തൃശൂരും അതുവഴി കേരളത്തെയും വിരിയിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്ന്്് സുരേഷ്‌ഗോപി അവകാശപ്പെട്ടു.  എനിക്ക് വേണ്ടി ആദ്യമായി എനിക്ക് തന്നെ വോട്ട് ചെയ്യാനായതില്‍ അതിയായ സന്തോഷം. ഒന്നാമതായി വോട്ടു ചെയ്യണമെന്ന് ആഗ്രഹിച്ചതാണ്. സാധിച്ചില്ല. മുതിര്‍ന്ന പൗരന്മാര്‍ എത്തിയതിനാല്‍ അവരാണ് ആദ്യം വോട്ട് ചെയ്തത്. പത്താമതായി വോട്ടു ചെയ്യാനായി. ഏറെ സന്തോഷം. എല്ലാ ഘടകങ്ങളും വോട്ടായി മാറും. കഴിഞ്ഞ 10 വര്‍ഷത്തെയെങ്കിലും എം.പിമാരുടെ പ്രവര്‍ത്തനം വിലയിരുത്തപ്പെടുമെന്നും സുരേഷ് ഗോപി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *