തിരുവനന്തപുരം: ചിറയിന്‍കീഴ് സംഭവത്തില്‍ പാര്‍ട്ടി സസ്‌പെന്റ് ചെയ്ത പാളയം പ്രദീപിനായി വീണ്ടും രമ്യ ഹരിദാസ് എംഎല്‍എ. മുന്‍കാല പ്രാബല്യത്തോടെ പാളയം പ്രദീപിനെ തന്റെ അഡീഷണല്‍ പിഎ ആയി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് രമ്യ ഹരിദാസ് നിയമസഭ സെക്രട്ടറിയുടെ ഓഫീസില്‍ കത്ത് നല്‍കി. ഇന്നാണ് കത്ത് സമര്‍പ്പിച്ചത്. മെയ് മുതല്‍ മുന്‍കാല പ്രാബല്യത്തോടെ നിയമനം നല്‍കണമെന്നാണ് ആവശ്യം. അന്ന് മുതല്‍ പാളയം പ്രദീപ് തന്റെ കൂടെയുണ്ടെന്നാണ് ഇതിന് വിശദീകരണമായി പറഞ്ഞിരിക്കുന്നത്. കെപിസിസിയുടെ എതിര്‍പ്പ് അവഗണിച്ചാണ് രമ്യയുടെ നീക്കം.
കെപിസിസി വെട്ടിലായി, പാളയം പ്രദീപിനെ അഡീഷണല്‍ പിഎ ആക്കണമെന്ന് രമ്യ ഹരിദാസ്











