Newsskerala

തൃശൂരില്‍ സുരേഷ് ഗോപിയുടെ വിജയത്തിന്റെ തന്ത ബിജെപി മാത്രമല്ല, കോണ്‍ഗ്രസുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കൊച്ചി: ഒറ്റ തന്ത പ്രയോഗത്തില്‍ സുരേഷ് ഗോപിക്ക് മറുപടിയുമായി മന്ത്രി  മുഹമ്മദ് റിയാസ്. ഒറ്റ തന്ത പ്രയോഗം സിനിമയില്‍ പറ്റുമെന്നാണ് റിയാസിന്റെ മറുപടി. യു.ഡി.എഫ് പതിവു പോലെ സുരേഷ് ഗോപിയുടെ മാര്‍ക്കറ്റിംഗ് മാനേജര്‍ ആവുകയാണ്. സി.ബി.ഐക്ക് വിശേഷണം കൂട്ടില്‍ അടച്ച തത്ത എന്നാണെന്നും റിയാസ് പ്രതികരിച്ചു. രാഷ്രീയത്തില്‍ ഒറ്റ തന്ത പ്രയോഗത്തിനു മറുപടി ഇല്ല. അത് സിനിമയില്‍ പറ്റും. തൃശൂരില്‍ സുരേഷ് ഗോപിയുടെ വിജയത്തിന്റെ തന്ത ബിജെപി മാത്രമല്ല, കോണ്‍ഗ്രസും ഉണ്ട്. കോണ്‍ഗ്രസ് എന്ന തന്ത കൂടി ഉണ്ട്. തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയത്തിന്റെ ഡിഎന്‍എ ടെസ്റ്റ് ഫലം പുറത്ത് വിട്ടോ. അപ്പോള്‍ അറിയാം കാര്യങ്ങളെന്നും മുഹമ്മദ് റിയാസ് പറഞ്ഞു

Leave a Comment

Your email address will not be published. Required fields are marked *