Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ട്രോളി ബാഗില്‍ പണമെന്ന് തെളിയിച്ചാല്‍ പ്രചാരണം നിര്‍ത്തുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

പാലക്കാട് :  പെട്ടിയിലുണ്ടായിരുന്നത് വസ്ത്രങ്ങളായിരുന്നുവെന്നും പണമെന്ന് തെളിയിച്ചാല്‍ തെരഞ്ഞെടുപ്പ് പ്രചരണം ഇവിടെ നിര്‍ത്തുമെന്നും പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നീല ട്രോളി ബാഗുമായിട്ടായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വാര്‍ത്താസമ്മേളനം.

 ഹോട്ടല്‍ അധികൃതരും പൊലീസും ഹോട്ടലിന്റെ മുമ്പിലെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തു വിടണമെന്നു രാഹുല്‍ ആവശ്യപ്പെട്ടു. ‘ഞാന്‍ എപ്പോളാണ് ഹോട്ടലില്‍ വന്നതെന്നും പോയതെന്നും അതില്‍ നിന്നും മനസിലാകും. ട്രോളി ബാഗില്‍ എന്റെ ഡ്രസ്സ് കൊണ്ടു പോയിട്ടുണ്ട്. ആ ട്രോളി ബാഗ് ഇപ്പോളും എന്റെ കൈവശമുണ്ടെന്നും രാഹുല്‍ വ്യക്തമാക്കി.

ഈ ബാഗ് പൊലീസിന് കൈമാറാം. കള്ളപ്പണ ഇടപാട് നടന്നെങ്കില്‍ പൊലീസ് എന്തുകൊണ്ട് തെളിയിക്കുന്നില്ല. സിസി ടിവി ദൃശ്യം പുറത്ത് വിടണം. മുന്‍ വാതിലില്‍ കൂടെ ഞാന്‍ കയറി വരുന്നതും ഇറങ്ങി പോകുന്നതും ഇല്ലെങ്കില്‍ ഞാന്‍ പ്രചാരണ നിര്‍ത്തും. ഈ പെട്ടിക്കകത്ത് ഒരു രൂപ ഉണ്ടായിരുന്നുവെന്ന് തെളിയിച്ചാല്‍ പ്രചരണം ഇവിടെ നിര്‍ത്തും. ഈ ട്രോളി ബോഡ് റൂമില്‍ വെച്ച് തുറന്നു നോക്കിയിട്ടുണ്ട്. ആ സിസി ടിവി പരിശോധിക്കട്ടെ. കറുത്ത ബാഗ് കൂടി കൈയില്‍ ഉണ്ടായിരുന്നു. പണം ഉണ്ടെന്നാണ് പറയുന്നതെങ്കില്‍ അതെവിടെ എന്നും പറയുന്നവര്‍ തെളിയിക്കണം.

പല റൂമുകളിലേക്കും ബാഗ് കൊണ്ടുപോയതിനെ കുറിച്ചുളള ചോദ്യത്തിന് ബാഗില്‍ ഡ്രസ് ആയിരുന്നു ഉണ്ടായിരുന്നതെന്നും ഷാഫിയും ഞാനും ഡ്രസ്സ് മാറി മാറി ഇടാറുണ്ടെന്നുമായിരുന്നു രാഹുലിന്റെ മറുപടി. ‘ട്രോളി ബാഗുമായിട്ട് ഇന്നലെ മാത്രമല്ല എപ്പോളും പോകാറുണ്ട്’. ഇനി കോണ്‍ഗ്രസ് മീറ്റിങ് നടത്തുമ്പോള്‍ ആരെയൊക്കെ വിളിക്കണം എന്ന് സി.പി.എം ജില്ലാ സെക്രട്ടറി തീരുമാനിക്കട്ടേയെന്നും രാഹുല്‍ പരിഹസിച്ചു.

ഇപ്പോള്‍ ഫെനിക്കെതിരെയാണ് വാദം. ഫെനി കെ എസ് യു ഭാരവാഹിയാണ്. എന്റെ കൂടെ ഉണ്ടാകുന്ന ആളുകളാണ് സാധാരണ ബാഗും പിടിക്കുന്നത്. ഫെനിയെ ഐഡി കാര്‍ഡ് കേസില്‍ അറസ്റ്റ് ചെയ്ത അന്ന് തന്നെ ജാമ്യം കൊടുത്തിട്ടുണ്ട്. രാജ്യദ്രോഹ കേസ് ആണെങ്കില്‍ അന്ന് എങ്ങനെ ജാമ്യം കിട്ടുമെന്നും രാഹുല്‍ ചോദിച്ചു.

Leave a Comment

Your email address will not be published. Required fields are marked *