തൃശൂർ : കുന്നംകുളം അർത്താറ്റ് മൂന്നുപേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിൽ കാർ ഡ്രൈവർ പിടിയിൽ. അർത്താറ്റ് സ്വദേശി ബെൻ എന്ന 31 കാരനാണ് കുന്നംകുളം പോലീസിന്റെ പിടിയിലായത്. അപകട ശേഷം ഇയാൾ ഒളിവിലായിരുന്നു. സംഭവത്തിൽ കാറിൽ സഞ്ചരിച്ച മൂന്നുപേർ റിമാൻഡിലാണ്. എടക്കഴിയൂർ സ്വദേശികളായ ദമ്പതികളും മൂന്നു വയസ്സുള്ള മകനുമാണ് അപകടത്തിൽ മരിച്ചത്.
മൂന്നുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടം: പ്രതി പിടിയിൽ











