Newsskerala

പാലക്കാട്ട് കുട്ടികള്‍ക്ക് മുകളിലേക്ക് ലോറി മറിഞ്ഞ്,നാല് പെണ്‍കുട്ടികള്‍ക്ക് ദാരുണാന്ത്യം

പാലക്കാട്: കല്ലടിക്കോട് പനയമ്പാടത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി മറിഞ്ഞ് നാല് വിദ്യാര്‍ത്ഥിനികള്‍ മരിച്ചു.  ഇര്‍ഫാന, മിത, റിദ, ആയിഷ എന്നിവരാണ് മരിച്ചത്. നാല് പേരും എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനികളാണ്. റോഡിലൂടെ നടക്കുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇടയിലേക്കാണ് ലോറി പാഞ്ഞുകയറിയത്. ഇന്ന് വൈകിട്ട് നാലോടെയാണ് അപകടമുണ്ടായത്.   സിമന്റ് ലോഡ് കയറ്റി വന്ന ലോറി വിദ്യാര്‍ത്ഥികളെ ഇടിച്ചുകയറിയശേഷം റോഡിന് സമീപത്തെ താഴ്ചയിലേക്ക് മറിയുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *