Newsskerala

പ്രതിഷേധത്തിനിടെ കൂര്‍ക്കഞ്ചേരി മുതല്‍ മെട്രൊപോളിറ്റന്‍ വരെയുള്ള കോണ്‍ക്രീറ്റിംഗ് റോഡ്് തുറന്നു പ്രതിഷേധത്തിനിടെ കൂര്‍ക്കഞ്ചേരി മുതല്‍ മെട്രൊപോളിറ്റന്‍ വരെയുള്ള കോണ്‍ക്രീറ്റിംഗ് റോഡ്് തുറന്നു

തൃശൂര്‍:  കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനിടെ കൂര്‍ക്കഞ്ചേരി മുതല്‍ മെട്രൊപോളിറ്റന്‍ വരെയുള്ള കോണ്‍ക്രീറ്റിംഗ് റോഡ് തുറന്നു. റോഡ് നിര്‍മ്മാണത്തിലെ അശാസ്ത്രീയത ആരോപിച്ചായിരുന്നു പ്രതിഷേധം. കോണ്‍ക്രീറ്റ് റോഡില്‍ ചിലയിടങ്ങളില്‍ വിള്ളലുണ്ടായിരുന്നു. ഇക്കാര്യം ഇന്നലെ പ്രതിപക്ഷം കൗണ്‍സില്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഉയര്‍ന്നു നില്‍ക്കുന്ന കോണ്‍ക്രീറ്റ് റോഡിന്റെ ഇരുവശവും വലിയ താഴ്ചയാണ്. റോഡിന്റെ വശങ്ങള്‍ മണ്ണിട്ടു നികത്തിയിട്ടില്ല. മഴവെള്ളം ഒഴുകിപ്പോകുന്നതിനും സംവിധാനം ഒരുക്കിയിട്ടില്ല.
വാഹനങ്ങള്‍ റോഡില്‍ നിന്ന് തെന്നി മറിയാനും സാധ്യതയുണ്ട്. തിരക്കിട്ട് റോഡ് ഗതാഗതത്തിന് തുറന്നുകൊടുത്തതില്‍ നാട്ടുകാര്‍ക്കും പ്രതിഷേധമുണ്ട്. കൂര്‍ക്കഞ്ചേരി സെന്റര്‍ മുതല്‍ മെട്രൊപോളിറ്റന്‍ വരെ ഇരുവശത്തുമായി പന്ത്രണ്ടോളം ഇട റോഡുകളുണ്ട്. ഇടറോഡുകളിലേക്ക് പോകാനും സംവിധാനമൊരുക്കിയില്ല. റോഡിനിരുവശത്തും ചാലില്ലാത്തതില്‍ മഴ പെയ്താല്‍ വെള്ളം കയറുമെന്ന് കടയുടമകള്‍ പറയുന്നു.   മേയര്‍ എം.കെ.വര്‍ഗീസ് ഉദ്ഘാടനം നിര്‍വഹിച്ചു.  ഡെപ്യൂട്ടി മേയര്‍ എം.എല്‍.റോസി, വര്‍ഗീസ് കണ്ടംകുളത്തി എന്നിവരും സംബന്ധിച്ചു,

 കൂര്‍ക്കഞ്ചേരി മുതല്‍ ഐ വിഷന്‍ ഹോസ്പിറ്റല്‍ വരെയും ഐ വിഷന്‍ ഹോസ്പിറ്റല്‍ മുതല്‍ മെട്രോപൊളിറ്റന്‍ ഹോസ്പിറ്റല്‍ വരെയുള്ള 5 കോടി രൂപയുടെ 2 ഘട്ട പ്രവര്‍ത്തനങ്ങളാണ് പൂര്‍ത്തീകരിച്ചത്. കൊക്കാലെ മുതല്‍ സ്വരാജ് റൗണ്ട് വരെയുള്ള ഈ പ്രവത്തനത്തിന്റെ  മറ്റു 2 ഘട്ടങ്ങള്‍ പൂര്‍ത്തീകരിച്ച് 2025 മാര്‍ച്ചില്‍ ഉദ്ഘാടനം നടത്തും. കോര്‍പ്പറേഷന്റെ  കൂര്‍ക്കഞ്ചേരി – കുറുപ്പം റോഡ് സ്വരാജ് റൗണ്ട് വരെ കോണ്‍ക്രീറ്റിംഗിന് പത്ത് കോടിയാണ് ചിലവ്.

Leave a Comment

Your email address will not be published. Required fields are marked *