Newsskerala

തബല മാന്ത്രികൻ ഉസ്‌താദ് സാകിർ ഹുസൈൻ അന്തരിച്ചു

അമേരിക്ക : തബല മാന്ത്രികൻ ഉസ്‌താദ് സാകിർ ഹുസൈൻ അന്തരിച്ചു. അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ ആരോഗ്യപ്രശ്ന‌ത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്നു അദ്ദേഹം. 1951-ൽ മുംബൈയിലാണ് സാക്കിർ ഹുസൈൻ ജനിച്ചത്. വളരെ ചെറിയ പ്രായത്തിൽ തന്നെ തൻ്റെ മികവ് കാട്ടിയ അദ്ദേഹം 12 വയസ്സുള്ളപ്പോൾ കച്ചേരികളിൽ അവതരിപ്പിക്കാൻ തുടങ്ങി. ഐതിഹാസിക പോപ്പ് ബാൻഡ് ദി ബീറ്റിൽസ് ഉൾപ്പടെ നിരവധി പാശ്ചാത്യ സംഗീതജ്ഞരുമായി അദ്ദേഹം സഹകരിച്ചിട്ടുണ്ട്. ശക്തി” എന്ന ഫ്യൂഷൻ സംഗീത ബാൻഡിന് 1974ൽ രൂപം നൽകി. 1999-ൽ അദ്ദേഹം യുണൈറ്റഡ് സ്റ്റേറ്റ്സ് നാഷണൽ എൻഡോവ്മെന്റ് ഫോർ ആർട്‌സ് നാഷണൽ ഹെറിറ്റേജ് ഫെലോഷിപ്പ് നേടി. അദ്ദേഹത്തെ രാജ്യം പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ എന്നിവ നൽകി ആദരിച്ചു. മലയാളത്തിൽ ‘വാനപ്രസ്ഥം’ അടക്കം ഏതാനും സിനിമകൾക്ക് സംഗീതം നൽകി.


Leave a Comment

Your email address will not be published. Required fields are marked *