Newsskerala

പതിനയ്യായിരം പാപ്പമാര്‍, കളറായി ബോണ്‍ നത്താലെ

തൃശൂര്‍: ക്രിസ്മസ് ആഘോഷങ്ങളുടെ സമാപനം കുറിച്ച് നഗരത്തില്‍ നടന്ന ബോണ്‍ നത്താലെ കാണാന്‍ വന്‍ജനാവലി.  പതിനയ്യാരത്തിലധികം ക്രിസ്മസ് പാപ്പമാര്‍ ഫ്‌ളാഷ് മോബിനൊപ്പം നൃത്തം വെച്ചു. വലിപ്പത്തിലും വൈവിധ്യത്തിലും കൗതുകക്കാഴ്ചയായി 21 നിശ്ചലദൃശ്യങ്ങളും റാലിക്കൊപ്പം നീങ്ങി.
വൈകീട്ട് തൃശൂര്‍ സെന്റ് കോളേജ് റോഡിൽ നിന്നായിരുന്നു തുടക്കം. സ്വരാജ് റൗണ്ട് ചുറ്റി രാത്രി ഒന്‍പത് മണിയോടെ ബോണ്‍ നത്താലെയ്ക്ക് സമാപനമായി.
60 അടി നീളത്തിലുള്ള എല്‍.ഇ.ഡി ലൈറ്റുകളാല്‍ അലംകൃതമായ ഏദന്‍തോട്ടവും, ഭീമന്‍ തൊപ്പിയും, ക്രിസ്മസ് ട്രീയും, വയനാട് ദുരന്തവും, ലേണിംഗ് സിറ്റി തൃശൂരും നിശ്ചലദൃശ്യങ്ങളില്‍ വേറിട്ട കാഴ്ചായി. ബൈക്കിലും, സ്‌കെയിറ്റിംഗിലുമായി മുന്നൂറോളം  ക്രിസ്മസ് പാപ്പന്‍മാരെത്തി.

Leave a Comment

Your email address will not be published. Required fields are marked *