Newsskerala

വൈദികരെ പൊലീസ് മര്‍ദിച്ചെന്ന് പരാതി;  എറണാകുളം- അങ്കമാലി അതിരൂപതയില്‍ സംഘര്‍ഷം

കൊച്ചി:  എറണാകുളം അങ്കമാലി അതിരൂപതയില്‍ സംഘര്‍ഷം. ബിഷപ്പ് ഹൗസില്‍ പ്രാര്‍ത്ഥന യജ്ഞം നടത്തിയിരുന്ന വൈദികരെ പൊലീസ് മര്‍ദിച്ചെന്ന് പരാതി. പുതിയ കൂരിയാ ഫാദര്‍ ജോഷി പുതു മാറ്റണമെന്ന് ആവശ്യപ്പെട്ടതാണ് വൈദികരുടെ പ്രതിഷേധം.

സമാധാനപരമായി ബിഷപ്പ് ഹൗസിനുള്ളില്‍ പ്രാര്‍ത്ഥനായജ്ഞം  നടത്തിയിരുന്ന 21 വൈദികരെ പൊലീസ് ബലംപ്രയോഗിച്ച് പുറത്താക്കിയെന്നാണ് പരാതി. പിടിവലിയില്‍ വൈദികര്‍ക്ക് പരിക്കേറ്റു. പൊലീസിനും സര്‍ക്കാരും എതിരെ അല്മായ മുന്നേറ്റം അതിരൂക്ഷവിമര്‍ശനം ഉയര്‍ത്തി.

അപ്പോസ്തലിക്ക് അഡ്മിനിസ്‌ട്രേറ്റര്‍ ബോസ്‌കോപ്പ് പുത്തൂര്‍, പുതിയ കൂരിയാ ഫാദര്‍ ജോഷി പുതുവ എന്നിവര്‍ക്കെതിരെയാണ് വൈദികരുടെ പ്രതിഷേധം. സിനഡ് കഴിഞ്ഞ ബോസ്‌കോ പുത്തൂര്‍ ബിഷപ്പ് ഹൗസിലേക്ക് എത്തുന്നതിനുമുന്‍പ് സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി വൈദികരെ മാറ്റി എന്നാണ് പോലീസിന്റെ വിശദീകരണം. ബിഷപ്പ് ഹൗസില്‍ നിന്നും മാറ്റിയെങ്കിലും ബസ്സിലിക്കയില്‍ വൈദികര്‍ പ്രതിഷേധം തുടരുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *