Newsskerala

ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറി മന്ത്രി ജനീഷ്

തൃശൂര്‍:  അഞ്ച്  ദിവസം വൈകിയാണെങ്കിലും കായികമന്ത്രി ഒ.ജെ.ജനീഷ് സംസ്ഥാന സ്‌കൂള്‍ കായികമേളക്കിടെ അപകടം നടന്ന തൃശൂര്‍ അക്വാട്ടിക് കോംപ്ലക്സ് സന്ദര്‍ശിച്ചു. ഉദ്യോഗസ്ഥ തലത്തില്‍ നിന്നുള്ള വീഴ്ചയാണെന്നും ഉറപ്പായും നടപടി ഉണ്ടാകുമെന്നും കായിക മന്ത്രി പറഞ്ഞു.
ചെറിയ മത്സരങ്ങള്‍ നടക്കുന്നയിടത്ത് സ്വാഭാവികമായും അത്രയും വലിയ രീതിയിലുള്ള സംഘാടനമുണ്ടാകാറില്ല. ഡിഡിഇ യോഗം വിളിച്ച സമയത്ത് അധ്യാപക സംഘടനകള്‍ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. അധ്യാപക സംഘടനകളുടെ പ്രതിനിധികളാണ് വിവിധ കമ്മിറ്റികളുടെ ചുമതല ഏറ്റെടുത്തത്. ഗ്രൗണ്ട് ആന്‍ഡ് എക്യുപ്മെന്റ് കമ്മിറ്റിയുടെ ചെയര്‍മാനും കണ്‍വീനറുമായിട്ടുണ്ടായിരുന്നത് സ്പോര്‍ട്സിന്റെ കോര്‍ഡിനേറ്റര്‍മാരായിട്ടുള്ള അധ്യാപകര്‍ തന്നെയാണ്. ആ കമ്മിറ്റിയെയാണ് പന്തല്‍ ഏല്‍പ്പിച്ചതെന്നാണ് മനസിലാക്കാന്‍ സാധിച്ചത്. പന്തല്‍ ഏല്‍പ്പിച്ചതിലെ പിഴവാണ് ഇവിടെ പ്രധാന വീഴ്ചയായി ഉണ്ടായതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ജനപ്രതിനിധികളെ ഉദ്യോഗസ്ഥര്‍ ഒന്നും അറിയിച്ചിരുന്നില്ലെന്നും മന്ത്രി പറഞ്ഞു. തൃശൂരില്‍ നാല് ഇനങ്ങള്‍ മാത്രമാണ് നടന്നത്.അതുകൊണ്ട് സംഘാടകസമിതിയുടെ ആവശ്യമില്ല എന്നാണ് മന്ത്രിയുടെ വിചിത്ര വാദം. എന്നാല്‍ മത്സരത്തെക്കുറിച്ച് അറിവ് ഉണ്ടായിരുന്നതായി കായിക മന്ത്രി സമ്മതിച്ചു. കോഴിക്കോട് നടന്ന വിപുലമായ സംഘാടകസമിതി യോഗത്തില്‍ താനും പങ്കെടുത്തുവെന്ന് ഒ ജെ ജനീഷ് വ്യക്തമാക്കി.ഗ്രൗണ്ടുകള്‍ക്കും മറ്റ് അനുബന്ധ ആവശ്യങ്ങള്‍ക്കുമായി സംഘാടകര്‍ മന്ത്രിയുടെ ഓഫീസിന് ബന്ധപ്പെട്ടുവെന്നും മന്ത്രി സ്ഥിരീകരിച്ചു. എന്നാല്‍, ഉത്തരവാദിത്വം മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്ക് മാത്രം എന്നതാണ് മന്ത്രിയുടെ നിലപാട്.
അക്വാറ്റിക്്്‌സ് കോംപ്ലക്‌സില്‍ ഷീറ്റുകള്‍ ഇളകിവീണു വിദ്യാര്‍ഥികള്‍ക്കു പരിക്കേറ്റ സംഭവത്തില്‍ കേസെടുക്കാതെ പൊലിസ്. കാറ്റിനെയും മഴയെയും പഴിച്ച് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ റിപ്പോര്‍ട്ട്.
നടത്തിപ്പിലെ വീഴ്ച ചൂണ്ടിക്കാട്ടി ആദ്യദിവസം മുതല്‍ പ്രതിഷേധം ഉയര്‍ന്നെങ്കിലും മന്ത്രിയടക്കമുള്ളവര്‍ തിരിഞ്ഞു നോക്കിയില്ല. ജില്ലയുടെ ചുമതലയുണ്ടായിട്ടും, കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ ജില്ലയുടെ വിവിധ മേഖലകളില്‍ പരിപാടികളില്‍ പങ്കെടുത്തിട്ടും മന്ത്രി ഒ.ജെ. ജനീഷ് അപകടസ്ഥലത്തേക്ക് എത്തിയില്ല. അക്വാട്ടിക്‌സ് കോംപ്ലക്‌സ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ  ചുമതലയിലാണ്. അതിനാല്‍ കായിക വകുപ്പിനും ഉത്തരവാദിത്വമുണ്ടെന്നാണു വിമര്‍ശനം.

Leave a Comment

Your email address will not be published. Required fields are marked *