Newsskerala

തിരുനാവായ മഹാമാഘ മഹോത്സവം:  ജില്ലാ കുംഭ് സഞ്ചാലന്‍ സമിതി രൂപീകരിച്ചു

തൃശൂര്‍: ശ്രീ ജൂന അഖാഡയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന തിരുനാവായ മഹാമാഘ മഹോത്സവത്തിന്റെ തൃശൂര്‍ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് കുംഭ് സഞ്ചാലന്‍ സമിതി രൂപീകരിച്ചു. പാറമേക്കാവ് ക്ഷേത്രം അഗ്രശാലയില്‍ ചേര്‍ന്ന രൂപീകരണ യോഗം തന്ത്രി ബ്രഹ്‌മശ്രീ തരണനെല്ലൂര്‍ പത്മനാഭന്‍ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.
ബ്രഹ്‌മശ്രീ നന്ദകുമാര്‍ തന്ത്രി, രഘുനാഥ് വെള്ളാട്ട്, ജയരാജ് മിത്ര, കൃഷ്ണകുമാര്‍ പുല്ലൂരാന്‍, ബാബുരാജ് കേച്ചേരി എന്നിവര്‍ സംസാരിച്ചു. ശ്രീ പംച് ദശനാം ജൂന അഖാഡ ദക്ഷിണാമ്നായം ട്രസ്റ്റിയും 2026 മഹാമാഘ മഹോത്സവ സംഘാടക സമിതി ചീഫ് കോ-ഓര്‍ഡിനേറ്ററുമായ കെ. കേശവദാസ് സംഘാടക സമിതി പ്രഖ്യാപനം നടത്തി. ഷാജി വരവൂര്‍ സ്വാഗതവും പി.ജി. രവീന്ദ്രന്‍ നന്ദിയും പറഞ്ഞു.
ജില്ലയിലെ എല്ലാ ഗ്രാമത്തിലും മാഘസന്ദേശം എത്തിക്കുന്നതിനും വിവിധ, ഹിന്ദു, ഭക്തജന, സാമുദായിക, സാംസ്‌കാരിക സംഘടനകളെയും ക്ഷേത്ര ഭാരവാഹികളെയും കുംഭ് സംഞ്ചാലന്‍ സമിതിയുടെ ഭാഗമാക്കുന്നതിനും യോഗം തീരുമാനിച്ചു. 2027 ജനുവരി 15 മുതല്‍ മാര്‍ച്ച് ആറ് വരെയാണ് ഇത്തവണത്തെ മഹാമാഘ മഹോത്സവം.

Leave a Comment

Your email address will not be published. Required fields are marked *