കാസര്‍ഗോഡ്: കേരള കേന്ദ്ര സര്‍വകലാശാലയില്‍ വിദ്യാര്‍ഥി പ്രതിഷേധം. വന്ദേമാതരവുമായി ബന്ധപ്പെട്ട ദേശീയ സെമിനാറില്‍ ആര്‍എസ്എസ് നേതാക്കള്‍ പങ്കെടുക്കുന്നതിലാണ് പ്രതിഷേധം. പൊലീസുമായി ഉന്തും തള്ളും. എസ്.എഫ്.ഐ, എം.എസ്.എഫ്, എന്‍.എസ്.യു.ഐ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തുണ്ട്. പരിപാടിയില്‍ പങ്കെടുക്കുന്ന മുഖ്യ പ്രഭാഷകന്‍ പ്രജ്ജാ പ്രവാഹ് ദേശീയ കണ്‍വീനര്‍ ജെ നന്ദകുമാറിനെ തടയുമെന്നാണ് പ്രഖ്യാപനം. ഇതോടെ നിയമ നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പ് നല്‍കി സര്‍വകലാശാല അധികൃതര്‍ രംഗത്തെത്തി.
വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികത്തോടനുബന്ധിച്ച് കാസറഗോഡ് പെരിയയിലെ കേരള കേന്ദ്ര സര്‍വകലാശാലയില്‍ നാളെയാണ് തുടങ്ങുന്ന ദ്വിദിന ദേശീയ സെമിനാര്‍ തുടങ്ങുന്നത്. നന്ദകുമാര്‍ ക്യാംപസില്‍ എത്തിയാല്‍ തടയുമെന്നും മതനിരപേക്ഷവും ജനാധിപത്യപരവുമായ ക്യാംപസ് സംരക്ഷിക്കാന്‍ ശക്തമായ ഇടപെടല്‍ നടത്തുമെന്നുമാണ് എസ്എഫ്ഐ നിലപാട്.
ആര്‍എസ്എസ് നേതാക്കള്‍ മുഖ്യപ്രഭാഷകരായി നടത്തുന്ന സെമിനാര്‍ അക്കാദമിക പ്രാധാന്യമുള്ളതല്ല എന്നും കാവിവത്കരണ അജണ്ട ആണെന്നുമാണ് വിദ്യാര്‍ത്ഥി സംഘടനകള്‍ ആരോപിക്കുന്നത്. ഇന്നും നാളെയും സര്‍വകലാശാലയിലെ ലൈബ്രറി സെമിനാര്‍ ഹാളിലാണ് പരിപാടി.








