Newsskerala

ചാലക്കുടിയില്‍ അച്ഛനെ വാക്കത്തികൊണ്ട് വെട്ടുന്നതിനിടെ അരയിലിരുന്ന തോട്ട പൊട്ടി മകന്‍ മരിച്ചു

തൃശ്ശൂര്‍: ചാലക്കുടിയില്‍ അച്ഛനും മകനും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 58കാരനായ മകന്‍ തോട്ട പൊട്ടി മരിച്ചു. മേലൂര്‍ അടിച്ചിലിയില്‍ രാമകൃഷ്ണന്റെ മകന്‍ നന്ദനനാണ് മരിച്ചത്. വാക്കത്തി കൊണ്ട് വെട്ടേറ്റ അച്ഛന്‍ രാമകൃഷ്ണന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണ്.

ഇന്ന് രാവിലെ ആയിരുന്നു സംഭവം. വീടിനു സമീപത്തെ പറമ്പില്‍ കൃഷിപ്പണി കഴിഞ്ഞ മടങ്ങുകയായിരുന്ന രാമകൃഷ്ണനും മകന്‍ നന്ദനനും തമ്മില്‍ വാക്കുതര്‍ക്കവും പിന്നീട് സംഘര്‍ഷവും ഉണ്ടാവുകയായിരുന്നു. വാക്കത്തികൊണ്ട് രാമകൃഷ്ണനെ മകന്‍ നന്ദനന്‍ വെട്ടി. ശബ്ദം കേട്ട് അയല്‍വാസിയായ ഒരാള്‍ ഓടിയെത്തുമ്പോഴേക്കും നന്ദനന്റെ അരയിലിരുന്ന തോട്ടപ്പൊട്ടുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *